ജില്ലയെ പഠനനിലവാരത്തിൽ ഒന്നാമതെത്തിക്കും -മുക്കം മുഹമ്മദ് അത്തോളി: ജില്ലയെ പഠനനിലവാരത്തിൽ സംസ്ഥാന തലത്തിൽ ഒന്നാമതെത്തിക്കാനുള്ള വിവിധ പദ്ധതികൾ ജില്ല പഞ്ചായത്ത് ആവിഷ്കരിച്ച് നടപ്പാക്കിവരുന്നതായി വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മുക്കം മുഹമ്മദ്. അത്തോളി ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ വിജയോത്സവത്തിെൻറ ഭാഗമായി നടന്ന രക്ഷാകർതൃസംഗമം -'തെളിച്ചം 17' ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ല പഞ്ചായത്ത് അംഗം എ.എം. വേലായുധൻ അധ്യക്ഷത വഹിച്ചു. ഇ. ശശീന്ദ്രദാസ് ക്ലാസിനു നേതൃത്വം നൽകി. എ. സുരേഷ്കുമാർ വിജയോത്സവം പഠന കർമപദ്ധതി അവതരിപ്പിച്ചു. അത്തോളി പഞ്ചായത്ത് അംഗം ഷീബ രാമചന്ദ്രൻ, പ്രധാനാധ്യാപകൻ എം.സി. രാഘവൻ, ഡെപ്യൂട്ടി എച്ച്.എം കെ.ടി. സുരേന്ദ്രൻ, വിനോദ് മേച്ചേരി, പി.ടി.എ പ്രസിഡൻറ് ഒ.കെ. മനോജ്, സി. വിഭ എന്നിവർ സംസാരിച്ചു. atholi 20 അത്തോളി ജി.വി.എച്ച്.എസ്.എസിൽ നടന്ന വിജയോത്സവത്തിെൻറ ഭാഗമായുള്ള രക്ഷാകർതൃസംഗമം ജില്ല പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മുക്കം മുഹമ്മദ് ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.