കോഴിക്കോട്: കച്ചവടക്കാരിൽ ചിലരുടെ ആക്രമണനടപടികൾ അംഗീകരിക്കില്ലെന്നും നിയമപരമായി നേരിടുമെന്നും 23ന് തീരുമാനിച്ച മിഠായിത്തെരുവ് ഉദ്ഘാടനപരിപാടിയുമായി മുന്നോട്ടുപോകുമെന്നും ജില്ലയുടെ ചുമതല വഹിക്കുന്ന മന്ത്രി ടി.പി. രാമകൃഷ്ണൻ. വാഹനങ്ങൾ ഒാടണമോെയന്ന കാര്യം ജനാധിപത്യരീതിയിൽ തീരുമാനിക്കും. നവീകരിച്ച തെരുവിെൻറ ഉദ്ഘാടനത്തെപ്പറ്റി ആലോചിക്കാൻ ചേർന്ന സംഘാടകസമിതി യോഗം അലങ്കോലപ്പെട്ട പശ്ചാത്തലത്തിൽ ശനിയാഴ്ച രാവിലെ എട്ടിന് ഗവ. െഗസ്റ്റ് ഹൗസിൽ ചേർന്ന യോഗതീരുമാനങ്ങൾ വിശദീകരിക്കുകയായിരുന്നു അദ്ദേഹം. ഗതാഗതനിയന്ത്രണത്തെപ്പറ്റി തീരുമാനമെടുക്കാനുള്ള പ്രത്യേക കൗൺസിൽ യോഗം 19ന് ചേരാനാണ് ധാരണ. 23ന് വൈകീട്ട് 7.30ന് മുഖ്യമന്ത്രി പൈതൃകതെരുവ് നാടിന് സമർപ്പിക്കുന്നതിനുമുമ്പ് വ്യാപാരികളുമായി ചർച്ച നടത്തില്ല. കോഴിക്കോടിെൻറ ചരിത്രത്തിൽ ഇന്നേവരെ ഉണ്ടാകാത്ത സംഭവമാണ് നടന്നത്. നഗരം അറിയപ്പെടുന്ന ജനപ്രതിനിധികൾക്കുനേരെയാണ് അതിക്രമം നടന്നത്. മിഠായിത്തെരുവിൽ കൂടുതൽ ജനങ്ങൾ എത്തേണ്ടതുണ്ട്. കച്ചവടക്കാരുടെയും ആവശ്യമാണ്. അതിനെതിരെയുള്ള നിലപാട് അംഗീകരിക്കാനാവില്ല. വ്യാപാരിവ്യവസായി ഏകോപന സമിതിയിലെ ഒരുവിഭാഗം നടത്തിയ പ്രകോപനപരമായ നിലപാടുകൾ അംഗീകരിക്കാനാവില്ല. എല്ലാവരുടെയും ആശങ്കകൾ ചർച്ചയിലൂടെ പരിഹരിക്കും. പൈതൃകതെരുവായി സംരക്ഷിക്കാനുള്ള പരിശ്രമത്തിന് എല്ലാ വിഭാഗം ജനങ്ങളുടെയും പിന്തുണയുണ്ടാവണമെന്നും അദ്ദേഹം പറഞ്ഞു. മന്ത്രിയെ കൂടാതെ, എം.എൽ.എ മാരായ എം.കെ. മുനീർ, എ. പ്രദീപ്കുമാർ, ജില്ല കലക്ടർ യു.വി. ജോസ്. മേയർ തോട്ടത്തിൽ രവീന്ദ്രൻ എന്നിവരും യോഗത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.