കോഴിക്കോട്: ഷീബ ബാലെൻറ ഇംഗ്ലീഷ് കവിതസമാഹാരങ്ങളായ മെമറീസ് കം വിത്ത് എ സ്മെൽ, ദി ബട്ടർഫ്ലൈ ആൻഡ് ദി സീ സർഫർ എന്നിവ പ്രകാശനം ചെയ്തു. ബംഗാളി എഴുത്തുകാരിയായ ഡോ. ബീന പാണി ബിശ്വാസ്, കവയിത്രി നബീന ദാസ് എന്നിവർ ചേർന്നാണ് പ്രകാശനം ചെയ്തത്. ചാന്ദ്നി സന്തോഷ് ഏറ്റുവാങ്ങി. വീട്ടമ്മമാർ കൂടുതലായി എഴുത്തിലേക്ക് കടന്നുവരാൻ തുടങ്ങിയതാണ് സാഹിത്യരംഗത്ത് കഴിഞ്ഞ പത്തുവർഷത്തിനിടയിലുണ്ടായ പ്രധാനപ്പെട്ട മാറ്റമെന്ന് കവി കുഴൂർ വിത്സൻ അഭിപ്രായപ്പെട്ടു. കവിതയെഴുത്തിലേക്ക് ഏറ്റവും കൂടുതൽ വരുന്നത് സ്ത്രീകളാണെന്നും അദ്ദേഹം പറഞ്ഞു. എൻ. രവിശങ്കർ, ടി. ഭാസ്കരൻ, ഷീബ ബാലൻ, എന്നിവർ സംസാരിച്ചു. മീര നായർ സ്വാഗതവും കെ.പി. പ്രഭാകരൻ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.