കൊടിയത്തൂർ: വർത്തമാന കാലത്ത് മാർക്സിസ്റ്റ് പാർട്ടി സ്വയം തിരുത്തലുകൾക്ക് വിധേയമാകണമെന്ന് മലേഷ്യൻ ഇൻറർ നാഷനൽ യൂനിവേഴ്സിറ്റി അസി. പ്രഫസർ ഡോ. ആർ. യൂസുഫ് പറഞ്ഞു. 'മതം മതേതരത്വം മാർക്സിസം' എന്ന തലക്കെട്ടിൽ സോളിഡാരിറ്റി കൊടിയത്തൂർ യൂനിറ്റ് സംഘടിപ്പിച്ച പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സോളിഡാരിറ്റി ഏരിയ പ്രസിഡൻറ് ജാഫർ പുതുക്കുടി അധ്യക്ഷത വഹിച്ചു. പി.ബി.എം ഫർമീസ്, കെ.ടി. അബ്ദുൽ ഹമീദ്, ഇ. തസ്നീം എന്നിവർ സംസാരിച്ചു. യൂനിറ്റ് പ്രസിഡൻറ് മുനീബ് കൊടിയത്തൂർ സ്വാഗതവും ഏരിയ സെക്രട്ടറി കെ.ഇ. ഷമീം നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.