അനധികൃത കരിങ്കൽ ഖനനവും ടിപ്പർ സർവിസും നിയന്ത്രിക്കണം

തിരുവമ്പാടി: കൂടരഞ്ഞി കൂമ്പാറ പുന്നക്കടവിൽ പ്രവർത്തിക്കുന്ന ക്വാറിയിലെ അനധികൃത കരിങ്കൽ ഖനനവും ടിപ്പർ സർവിസും നിയന്ത്രിക്കണമെന്ന് മുസ്ലിം ലീഗ് വാർഡ് കമ്മിറ്റി ആവശ്യപ്പെട്ടു. കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഇതുസംബന്ധമായി പരാതി നൽകി. പുന്നക്കടവ് പ്രദേശത്തെ ജനങ്ങളുടെ ദുരിതത്തിന് അറുതിയാകാത്ത പക്ഷം ലീഗ് സമരത്തിന് നേതൃത്വം നൽകും. സൈതലവി കൂമ്പാറ അധ്യക്ഷത വഹിച്ചു. അബ്ദുൽ ജബ്ബാർ, സാദിഖ്, ബഷീർ പാലയിൽ, സൈനുദ്ദീൻ, ഷംസുദ്ദീൻ, സിദ്ദീഖ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.