ചേന്ദമംഗലൂർ ഹൈസ്കൂൾ-പൊറ്റശ്ശേരി റോഡിലെ യാത്ര ദുഷ്കരമാകുന്നു ചേന്ദമംഗലൂർ: നിരവധി യാത്രക്കാർ ഉപയോഗിക്കുന്ന ചേന്ദമംഗലൂർ ഹൈസ്കൂൾ-പൊറ്റശ്ശേരി റോഡിലെ യാത്ര ദുഷ്കരമാകുന്നു. വർഷങ്ങളായി ഈ റോഡ് തകർന്നുകിടക്കുകയാണ്. ഈ റോഡിൽ കൂടി നടക്കാൻപോലും പ്രയാസമാണ്. ഇവിടെ ഇരുചക്രവാഹനങ്ങൾ അപകടത്തിൽപെടുന്നത് നിത്യസംഭവമാണ്. ദുരിതം പരിഹരിക്കുന്നതിനായി യാത്രക്കാരും െഹെസ്കൂൾ മാനേജ്മെൻറ് കമ്മിറ്റിയും ചേർന്ന് റോഡ് എട്ടു മീറ്ററിൽ വീതി കൂട്ടിയിരുന്നു. എന്നാൽ, ടാറിങ് പ്രവൃത്തി ചെയ്തിരുന്നില്ല. എന്നാൽ, ചേന്ദമംഗലൂർ -ഹൈസ്കൂൾ-പൊറ്റശ്ശേരി റോഡിന് 18, 19, 20 വാർഡിലെ കൗൺസിലർമാർ 20 ലക്ഷം രൂപയും പൊറ്റശ്ശേരി വാർഡ് കൗൺസിലർ നാലു ലക്ഷവും വകയിരുത്തിയിട്ടുണ്ടെന്നും ഡിസംബർ മാസാവസാനം നാലു മീറ്റർ വീതിയിൽ ടാറിങ്ങിനായി ടെൻഡർ ക്ഷണിക്കുമെന്നും പ്രദേശത്തെ വാർഡ് കൗൺസിലർമാർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.