പെന്‍ഷന്‍ വിതരണം

കൊടിയത്തൂർ: സാമൂഹികക്ഷേമ പെന്‍ഷനുകള്‍ സഹകരണ ബാങ്കുകള്‍ മുഖേന ഗുണഭോക്താക്കളുടെ വീടുകളില്‍ വിതരണം ചെയ്യാനുള്ള സര്‍ക്കാര്‍ തീരുമാനത്തി‍​െൻറ തുടര്‍ച്ചയായി കൊടിയത്തൂര്‍ സർവിസ് സഹകരണ ബാങ്കിനു കീഴില്‍ ക്രിസ്മസിനോടനുബന്ധിച്ച് പെന്‍ഷന്‍ വിതരണം ആരംഭിച്ചു. വാർധക്യകാല പെന്‍ഷന്‍ ഗുണഭോക്താവ് ഇല്ലിക്കല്‍ ത്രേസ്യാമ്മയുടെ വസതിയില്‍ സംഘടിപ്പിച്ച പെന്‍ഷന്‍ വിതരണത്തി‍​െൻറ പഞ്ചായത്തുതല ഉദ്ഘാടനം ബാങ്ക് വൈസ് പ്രസിഡൻറ് വി. വസീഫ് നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് മെംബര്‍ കബീര്‍ കണിയാത്ത് അധ്യക്ഷത വഹിച്ചു. ടി.പി. മുരളീധരൻ, സി. ഹരീഷ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.