'' കല്‍പറ്റ: പരിസ്ഥിതി സംരക്ഷണം ഉറപ്പുവരുത്തി കുറുവ ഇക്കോ ടൂറിസം സെൻററിൽ സഞ്ചാരികള്‍ക്ക് പ്രവേശനം അനുവദിക്കണമെന്ന് സി.പി.ഐ ജില്ല എക്‌സിക്യൂട്ടിവ് കമ്മിറ്റി ആവശ്യപ്പെട്ടു. വനംവകുപ്പ് നവംബര്‍ 10ന് പുറത്തിറക്കിയ ഉത്തരവിെൻറ അടിസ്ഥാനത്തില്‍ മാത്രമേ ദ്വീപില്‍ സഞ്ചാരികള്‍ക്ക് പ്രവേശനം അനുവദിക്കാവു. ദ്വീപില്‍ പ്രവേശനത്തിന് ഓണ്‍ലൈന്‍ ബുക്കിങ് സംവിധാനം എര്‍പ്പെടുത്തണം. ഇതു സഞ്ചാരികള്‍ക്ക് ഗുണം ചെയ്യും. പ്രവേശനം ബുക്കിങ് അടിസ്ഥാനത്തിലാകുമ്പോള്‍ സഞ്ചാരികള്‍ ടിക്കറ്റ് ലഭിക്കാതെ നിരാശരായി തിരിച്ചുപോകുന്ന സാഹചര്യം ഒഴിവാകുമെന്നും യോഗം അഭിപ്രായപ്പെട്ടു. പി.കെ. മൂര്‍ത്തി അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി വിജയന്‍ ചെറുകര, അസി. സെക്രട്ടറിമാരായ പി.എസ്. വിശ്വംഭരന്‍, സി.എസ്. സ്റ്റാന്‍ലി, എക്‌സി. അംഗം ഇ.ജെ. ബാബു എന്നിവര്‍ സംസാരിച്ചു. റോഡ് തകർന്നു മക്കിയാട്: വെള്ളമുണ്ട-കണ്ടത്തുവയൽ റോഡ് തകർന്ന് വാഹനയാത്ര ദുസ്സഹമായി. റോഡിൽ വലിയ ഗർത്തങ്ങളാണ്. നൂറുകണക്കിന് വാഹനങ്ങളാണ് ദിനേന ഇതുവഴി ഓടിക്കൊണ്ടിരിക്കുന്നത്. റോഡിെൻറ ശോച്യാവസ്ഥ പരിഹരിച്ച് ഗതാഗതയോഗ്യമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. പ്രതിഷേധ പ്രകടനം സുല്‍ത്താന്‍ ബത്തേരി: ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ട ഡിസംബര്‍ ആറ് എസ്.യു.സി.ഐ കമ്യൂണിസ്റ്റ് കരിദിനമായി ആചരിച്ചു. ബത്തേരിയില്‍ പ്രതിഷേധപ്രകടനവും പൊതുയോഗവും നടത്തി. എസ്.യു.സി.ഐ ജില്ല സെക്രട്ടറി വി.കെ. സദാനന്ദന്‍ ഉദ്ഘാടനം ചെയ്തു. യോഗത്തില്‍ പി.കെ. ഭഗത് അധ്യക്ഷത വഹിച്ചു. ടി.ജെ. ഡിക്‌സണ്‍, ബി. ഇമാമുദ്ദിന്‍, സി.എന്‍. മുകുന്ദന്‍ എന്നിവര്‍ സംസാരിച്ചു. യെസ് ടാലൻറ് ഹണ്ട് സുൽത്താൻ ബത്തേരി: എട്ടു വയസ്സ് മുതൽ 15 വയസ്സു വരെയുള്ള കുട്ടികൾക്കായി യെസ് ഭാരത് വെഡിങ് സെൻറർ 'യെസ് ടാലൻറ് ഹണ്ട്' പരിപാടി നടത്തുന്നു. വ്യത്യസ്തമായ പരിപാടികൾ അവതരിപ്പിക്കുന്ന കുട്ടികൾക്കാണ് അവസരമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. പരിപാടികളുടെ വിഡിയോ 9544525308 എന്ന നമ്പറിൽ ഈ മാസം 15ന് മുമ്പ് അഡ്രസും ഫോൺ നമ്പറും സഹിതം വാട്സ്ആപ് ചെയ്യണം. െതരഞ്ഞെടുക്കപ്പെടുന്ന കുട്ടികൾ ബത്തേരി യെസ് ഭാരത് വെഡിങ് ഷോറുമിെൻറ മുൻഭാഗത്ത് സജ്ജീകരിച്ചിരിക്കുന്ന സ്റ്റേജിൽ പരിപാടി അവതരിപ്പിക്കണം. ഒന്നാം സമ്മാനമായി 10,001 രൂപയും മെമേൻറായും സർട്ടിഫിക്കറ്റും, രണ്ടാം സമ്മാനമായി 5001 രൂപയും മെമേൻറായും സർട്ടിഫിക്കറ്റും മൂന്നാം സമ്മാനമായി 3001 രൂപയും മൊമേൻറായും സർട്ടിഫിക്കറ്റും നൽകും. വാർത്ത സമ്മേനത്തിൽ മാനേജിങ് ഡയറക്ടർ അയൂബ് ഖാൻ, ഡയറക്ടർ ഷിബു, ജനറൽ മാനേജർ ജോഷി മാത്യൂ എന്നിവർ പങ്കെടുത്തു. സ്വാഗതസംഘം മാനന്തവാടി: മാനന്തവാടി ഗവ. യു.പി സ്കൂളില്‍ ജനുവരി 13,14 തീയതികളില്‍ നടക്കുന്ന കെ.എസ്.ടി.എ ജില്ല സമ്മേളനം വിജയിപ്പിക്കുന്നതിന് സ്വാഗതസംഘം രൂപവത്കരിച്ചു. ഒ.ആര്‍. കേളു എം.എല്‍.എ യോഗം ഉദ്ഘാടനം ചെയ്തു. കെ.എസ്.ടി.എ ജില്ല പ്രസിഡൻറ് പി.ജെ. സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി പി.ജെ. ബിനേഷ് സമ്മേളന പരിപാടികള്‍ വിശദീകരിച്ചു. മാനന്തവാടി നഗരസഭ ചെയർമാന്‍ വി.ആര്‍. പ്രവീജ്, പി.വി. സഹദേവന്‍, കെ.എം. വർക്കി, എന്‍.എ. വിജയകുമാര്‍, വി.എ. ദേവകി, പി.സി. വത്സല എന്നിവര്‍ സംസാരിച്ചു. എം.ടി. മാത്യു സ്വാഗതവും കെ.ബി.സിമില്‍ നന്ദിയും പറഞ്ഞു. ഭാരവാഹികള്‍-: കെ.എം. വർക്കി (ചെയർമാന്‍), വി.ആര്‍. പ്രവീജ്, പി.ടി. ബിജു, എം.സി. ചന്ദ്രന്‍(വൈസ് ചെയർമാൻ), എം.ടി. മാത്യു (കൺവീനര്‍), പ്രതിഭ ശശി, കെ.ടി. വിനു, ഇബ്രാഹിം പള്ളിയാല്‍, എം. സജീര്‍(ജോയൻറ് കണ്‍വീനർ), പി.വി. ജെയിംസ്( ട്രഷറര്‍), അബ്ദുൽ ആസിഫ്, നിർമല വിജയന്‍, എം. രജീഷ്, എ. ഉണ്ണികൃഷ്ണന്‍, കെ.എ. ഫ്രാൻസിസ്, ശാരദ സജീവന്‍. SUNWDL2 സ്വാഗതസംഘം രൂപവത്കരണ യോഗം ഒ.ആര്‍. കേളു എം.എല്‍.എ ഉദ്ഘാടനം ചെയ്യുന്നു സി.പി.എം പനമരം ഏരിയ സമ്മേളനം തരുവണ: സി.പി.എം പനമരം ഏരിയ സമ്മേളനം സി.കെ. ശശീന്ദ്രന്‍ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഏരിയ െസക്രട്ടറിയായി ജസ്റ്റിന്‍ ബേബിയെ െതരഞ്ഞെടുത്തു. 19 പേരടങ്ങുന്ന കമ്മറ്റിയംഗങ്ങളെയും സമ്മേളനത്തിൽ തെരഞ്ഞെടുത്തു. സമാപന സമ്മേളനം തളിപ്പറമ്പ് എം.എല്‍.എ ജെയിംസ് മാത്യു ഉദ്ഘാടനം ചെയ്തു. കോഴിക്കോട് ജില്ല കമ്മറ്റിയംഗം സി.കെ. പ്രേമനാഥ് മുഖ്യ പ്രഭാഷണം നടത്തി. ഒ.ആർ. കേളു എം.എല്‍.എ, സ്വാഗതസംഘം ചെയര്‍മാന്‍ പി.ജെ. ആൻറണി എന്നിവർ സംസാരിച്ചു. യാത്രയയപ്പ് നൽകി കൽപറ്റ: മണ്ഡലകാലത്ത് ശബരിമലയിൽ സേവനത്തിന് പോകുന്ന അഖില ഭാരത അയ്യപ്പ സേവാസംഘം വളണ്ടിയേഴ്സിന് ജില്ല യൂനിയൻ കമ്മിറ്റി യാത്രയയപ്പ് നൽകി. ജില്ല യൂനിയൻ പ്രസിഡൻറ് അനിൽ എസ്. നായർ അധ്യക്ഷത വഹിച്ചു. ആർ. ഉണ്ണികൃഷ്ണൻ, എം.ആർ. സുഭാഷ്, കെ.എസ്. രഞ്ജിത്ത്, ടി. സന്തോഷ് കുമാർ, പി.എൻ. വിജയൻ എന്നിവർ സംസാരിച്ചു. ശബരിമലയിൽ സേവനം ചെയ്യാൻ തയാറുള്ളവർ ജില്ല - യൂനിറ്റ് -കമ്മിറ്റിയുമായോ abasswyd@gmail.com എന്ന മെയിൽ മുേഖനയോ ബന്ധപ്പെടണമെന്ന് ഭാരവാഹികൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.