നിരോധിച്ച നോട്ട് കച്ചവടം വയനാട് കേന്ദ്രീകരിച്ചും ശക്തമാകുന്നു

പുൽപള്ളി: . ഒരു കോടിയോളം രൂപയുടെ അസാധു നോട്ടുകൾ ഞായറാഴ്ച പുൽപള്ളിയിൽ പിടികൂടിയ സംഭവം ഇതാണ് വ്യക്തമാക്കുന്നത്. നോട്ട് അസാധുവാക്കൽ സംഭവത്തിനുശേഷം വയനാട്ടിൽനിന്നും പിടികൂടിയ ഏറ്റവും വലിയ തുകയാണ് ഇത്. അസാധു നോട്ടുകൾ വിദേശ മലയാളികൾ വഴി ചെൈന്നയിൽനിന്ന് മാറ്റിയെടുക്കുന്നതായാണ് സൂചന. ഒരുകോടി രൂപക്ക് 25 മുതൽ 30 ലക്ഷം രൂപ വരെ മാറ്റിക്കൊടുക്കുന്നവർക്ക് കമീഷനായി നൽകുന്നുണ്ട്. ഇതാണ് ഈ രംഗത്തേക്ക് പലരേയും ആകർഷിക്കുന്നത്. കണ്ണൂരിൽനിന്നുമാണ് അസാധുനോട്ടുകൾ വയനാട് വഴി കടത്തിക്കൊണ്ടുപോകുന്നത്. പൊലീസിന് ലഭിച്ച ആദ്യ വിവരം അഞ്ചു കോടിയോളം രൂപയുടെ അസാധു നോട്ടുകൾ കടത്തുന്നുണ്ടെന്നായിരുന്നു. എന്നാൽ, ഒരുകോടി രൂപ മാത്രമേ പിടികൂടാൻ കഴിഞ്ഞിട്ടുള്ളൂ. ബാക്കി തുക മറ്റു ചില ഏജൻറ്മാർ മുഖേന കടത്തിയിരിക്കാമെന്നും പൊലീസ് സംശയിക്കുന്നു. ഈ തുക കണ്ടെത്താനുള്ള ശ്രമവും പൊലീസ് ആരംഭിച്ചുകഴിഞ്ഞു. വയനാട് കേന്ദ്രീകരിച്ച് കാര്യക്ഷമമായ പരിശോധനകളും മറ്റും നടക്കില്ലെന്ന വിശ്വാസത്താലാണ് കുഴൽപണമടക്കമുള്ള കാര്യങ്ങൾ ജില്ല കേന്ദ്രീകരിച്ച് വർധിച്ചിരിക്കുന്നത്. അഗതി ആശ്രയ പദ്ധതിയിൽ അഴിമതിയെന്ന് പുൽപള്ളി: പൂതാടി പഞ്ചായത്തിലെ അഗതി ആശ്രയ പദ്ധതിയിൽ വെട്ടിപ്പ് നടന്നതായി പൂതാടി പഞ്ചായത്തിലെ പ്രതിപക്ഷ അംഗങ്ങൾ ആരോപിച്ചു. ഓണക്കോടി വിതരണത്തിനായി വാങ്ങിയ സാരികളിൽ വില മായ്ച്ചുകളഞ്ഞാണ് നൽകിയത്. 1261 രൂപ നിശ്ചയിച്ച സാരിക്ക് റിബേറ്റ് ഉണ്ടായിട്ടുപോലും ആ വില കുറച്ചതായി കാണുന്നില്ല. ഇതിനുപുറമെ 240 കുടുംബശ്രീ അയൽക്കൂട്ടങ്ങൾക്ക് നൽകിയ കോഴിക്കുഞ്ഞ് വിതരണത്തിലും ക്രമക്കേടുണ്ട്. തൂക്കം കുറഞ്ഞ കോഴിക്കുഞ്ഞുങ്ങളെ 100 രൂപ വിലക്കാണ് നൽകിയത്. കോർപസ് ഫണ്ട് ഭരണകക്ഷി വാർഡുകളിൽ മാത്രം വിഹിതം നൽകി. 71 ലക്ഷം രൂപ പദ്ധതിയിൽ പ്രതിപക്ഷത്തിന് നീക്കിവച്ചത് 10 ലക്ഷം രൂപ മാത്രമാണെന്ന് പി.എം. സുധാകരൻ, ടി.കെ. നാരായണൻനായർ, മേഴ്സി സാബു, ജോർജ് പുൽപാറ, ഉണ്ണികൃഷ്ണൻ, പ്രിയ മുരളീധരൻ, ലത മുകുന്ദൻ എന്നിവർ പറഞ്ഞു. അന്വേഷണം നടത്തണം പുൽപള്ളി: വാസയോഗ്യമായ വീടുകൾ പൊളിച്ചുനീക്കി ആദിവാസി കുടുംബങ്ങൾക്ക് വീണ്ടും വീടുകൾ നിർമിച്ചുനൽകുന്ന സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തണമെന്ന് സി.പി.ഐ കാപ്പിസെറ്റ് ബ്രാഞ്ച് കമ്മിറ്റി ആവശ്യപ്പെട്ടു. ഈ രംഗത്ത് അഴിമതി നടമാടുന്നു എന്നതി​െൻറ തെളിവാണ് ഇതെന്ന് ചൂണ്ടിക്കാട്ടി. ബ്രാഞ്ച് സെക്രട്ടറി പി.ഡി. ശശി അധ്യക്ഷത വഹിച്ചു. കാൽനാട്ട് കർമം കൽപറ്റ: മുണ്ടേരി ശ്രീധർമശാസ്താ സേവാ സംഘത്തി​െൻറ 15ാമത് അയ്യപ്പൻ വിളക്ക് മഹോത്സവത്തി​െൻറ കാൽനാട്ട് കർമം മണിയങ്കോട്ടപ്പൻ ക്ഷേത്രപരിസരത്ത് ഗുരുസ്വാമി എൻ.എ. ബാല​െൻറ മുഖ്യ കാർമികത്വത്തിൽ ഡോ. അജയ് നിർവഹിച്ചു. പ്രസിഡൻറ് എം.കെ. മുരളീധരൻ അധ്യക്ഷത വഹിച്ചു. വി.വി. ഗിരീഷ്, സെക്രട്ടറി വി. ബാബു, പി.കെ. സുരേഷ്, വിജയ കുമാർ, ശ്യാം ബാബു, ശശി വാര്യർ, ദേവദാസ്, പി.സി. മനോജ്, കെ. വാസു, സി.എം. രാജേഷ് എന്നിവർ സംസാരിച്ചു. SUNWDL23 മണിയങ്കോട്ടപ്പൻ ക്ഷേത്രപരിസരത്ത് നടന്ന കാൽനാട്ട് കർമം മനുഷ്യാവകാശ റാലി കൽപറ്റ: മനുഷ്യാവകാശ ദിനത്തി​െൻറ ഭാഗമായി ജില്ല ലീഗൽ സർവിസസ് അേതാറിറ്റി, മുട്ടിൽ ഡബ്ല്യു.എം.ഒ കോളജ് എൻ.എസ്.എസ് എന്നിവർ ചേർന്ന് റാലിയും യോഗവും നടത്തി. കൽപറ്റ പുതിയ ബസ്സ്റ്റാൻഡ് പരിസരത്ത് നിന്നാംരംഭിച്ച റാലി സബ് ജഡ്ജ് ആൻഡ് സെക്രട്ടറി ഡിസ് ട്രിക്റ്റ് ലീഗൽ സർവീസസ് അതോറിറ്റി എം.കെ. സുനിത ഫ്ലാഗ് ഓഫ് ചെയ്തു. എൻ.എസ്.എസ് ജില്ല കോ-ഓഡിനേറ്റർ പി. കബീർ അധ്യക്ഷത വഹിച്ചു. റബിൻ ഭാസ്കർ, കാർത്തിക് ബാബു, അമൽജിത്ത്, കെ.എം. പാവന, മുഹമ്മദ് അസ്ലം, ടി. അരുൺ, ബുസ്താന ഷെറിൻ എന്നിവർ നേതൃത്വം നൽകി. SUNWDL22 മനുഷ്യാവകാശ റാലി സബ് ജഡ്ജ് എം.കെ. സുനിത ഫ്ലാഗ് ഓഫ് ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.