ഇന്ത്യ ദൈവങ്ങളെ വിൽക്കുന്ന രാജ്യമായി ^-എം. മുകുന്ദൻ

ഇന്ത്യ ദൈവങ്ങളെ വിൽക്കുന്ന രാജ്യമായി -എം. മുകുന്ദൻ നാദാപുരം: മതവും ജാതിയും വർഗവും ഉൾപ്പെടെ ദൈവങ്ങളെ പോലും വിൽക്കുന്ന ഒരു രാജ്യമായി ഇന്ത്യ മാറിയെന്ന് എം. മുകുന്ദൻ. ബാഷോ ബുക്സി​െൻറ പ്രഥമ സാഹിത്യ പുരസ്കാരം സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചരിത്രകാരൻ എം.ജി.എസ് നാരായണൻ പുരസ്കാരവും പ്രശസ്തിപത്രവും എം. മുകുന്ദന് നൽകി. കവി കെ.ടി. സൂപ്പി അധ്യക്ഷത വഹിച്ചു. എസ്.എസ്. ശ്രീകുമാർ അവാർഡ് കൃതിയായ 'കുട നന്നാക്കുന്ന ചോയി'യെക്കുറിച്ചുള്ള അനുബന്ധ പ്രഭാഷണം നടത്തി. എ.കെ. അബ്ദുൽ ഹക്കീം, കുഞ്ഞിക്കണ്ണൻ വാണിമേൽ എന്നിവർ സംസാരിച്ചു. ബാഷോ ബുക്സ് ചെയർമാൻ വി.സി. ഇക്‌ബാൽ സ്വാഗതവും സൽമാൻ മാസ്റ്റർ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.