1000 പേർ നിർദേശിച്ചു; അക്കാദമിക് പ്ലാൻ പ്രകാശനം ചെയ്തു

വടകര: പുത്തൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളി​െൻറ വികസനത്തിന് നാട്ടുകാരും അധ്യാപകരും ചേർന്ന് തയാറാക്കിയ അക്കാദമിക് മാസ്റ്റർ പ്ലാൻ സി.കെ. നാണു എം.എൽ.എ പ്രകാശനം ചെയ്തു. ഡി.ഇ.ഒ സദാനന്ദൻ മാണിയോത്ത് ഏറ്റുവാങ്ങി. വിവിധ മേഖലകളിലെ 1000 പേരുടെ നിർദേശങ്ങൾ ശേഖരിച്ച് തയാറാക്കിയതാണ് മാസ്റ്റർ പ്ലാൻ. അക്കാദമിക് പ്രവർത്തനങ്ങൾ ലോകനിലവാരത്തിലെത്തിക്കുക, ഓരോ കുട്ടിയുടെയും കഴിവ് വളരാനനുകൂലമായ സാഹചര്യം ഒരുക്കുക, കലാകായിക മേഖലകളിൽ കുട്ടികളെ നാടിനപ്പുറത്തേക്ക്ഉയർത്തിക്കൊണ്ടുവരുക എന്നിവയാണ് പ്രവർത്തന ലക്ഷ്യം. പൊതുവിദ്യാഭ്യാസ സംരക്ഷണത്തി​െൻറ രണ്ടാംഘട്ട പ്രവർത്തനമായാണ് അക്കാദമിക മാസ്റ്റർ പ്ലാനി‍​െൻറ നിർമാണം. നഗരസഭ ചെയർമാൻ കെ. ശ്രീധരൻ അധ്യക്ഷത വഹിച്ചു. നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി. ഗോപാലൻ, കൗൺസിലർ റീന ജയരാജ്, പ്രിൻസിപ്പൽ പി. സലിൽ, സീനിയർ അസിസ്റ്റൻറ് രമേഷ് ബാബു, പി.ടി.എ പ്രസിഡൻറ് സി. സുരേഷ്, എടയത്ത് ശ്രീധരൻ, കടത്തനാട് ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു. സംസ്ഥാനത്തെ എല്ലാ വിദ്യാലയങ്ങളും ഫെബ്രുവരി ഒന്നിനുമുമ്പ് മാസ്റ്റർ പ്ലാൻ നാടിന് സമർപ്പിക്കണമെന്നാണ് വിദ്യാഭ്യാസവകുപ്പി​െൻറ നിർദേശം. എന്നാൽ, അതിന് രണ്ടുമാസം മുമ്പുതന്നെ മാസ്റ്റർ പ്ലാൻ പുറത്തിറക്കിയത് പ്രത്യേകം ശ്രദ്ധേയമായി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.