ചേരാപുരത്ത് സാമൂഹിക വിരുദ്ധ ശല്യം തുടർകഥ വേളം: സി.പി.എം ചേരാപുരം ലോക്കൽ കമ്മിറ്റി ഓഫിസായ തീക്കുനിയിലെ സുന്ദരയ്യ മന്ദിരം സാമൂഹികദ്രോഹികൾ കരിഓയിൽ ഒഴിച്ച് വികൃതമാക്കി. ശനിയാഴ്ച അർധരാത്രിക്ക് ശേഷമാണ് സംഭവം. നിരന്തരമായി ചേരാപുരത്തും പരിസരപ്രദേശങ്ങളിലും ഏതാനും ആഴ്ചകളായി നടക്കുന്ന സാമൂഹിക വിരുദ്ധ ശല്യത്തിെൻറ തുടർച്ചയാണിത്. സി.പി.എം, മുസ്ലിംഗ് ഓഫിസുകൾ, പ്രചാരണ സാമഗ്രികൾ, കൊടികൾ എന്നിവ നശിപ്പിക്കുന്നത് പതിവായിട്ടുണ്ട്. ഇതുവരെ കാക്കുനിയിൽ ഒതുങ്ങിയ അതിക്രമങ്ങൾ തീക്കുനിയിലേക്കും വ്യാപിച്ചതോടെ നാട്ടുകാർ ഉത്കണ്ഠയിലാണ്. കഴിഞ്ഞവർഷം ഒറ്റരാത്രിയിൽ ഇരു വിഭാഗക്കാരുടെയും പത്തോളം വീടുകളാണ് ബോംബെറിഞ്ഞ് തകർത്ത്. ചിലരെ വെട്ടി പരിക്കേൽപിക്കുകയും ചെയ്തിരുന്നു. തീക്കുനിയിലെ സുന്ദരയ്യ മന്ദിരം കരിഓയിൽ ഒഴിച്ച് വികൃതമാക്കിയ സംഭവത്തിൽ സി.പി.എം ചേരാപുരം ലോക്കൽ കമ്മിറ്റി പ്രതിഷേധിച്ചു. നാടിെൻറ ഐക്യവും സമാധാന അന്തരീക്ഷവും തകർക്കാൻ ശ്രമിക്കുന്ന സാമൂഹികദ്രോഹികളെ തിരിച്ചറിഞ്ഞ് ഒറ്റപ്പെടുത്തണമെന്നും സമാധാനം കാത്തുസംരക്ഷിക്കാൻ മുഴുവൻ ജനങ്ങളും രംഗത്തിറങ്ങണമെന്നും ആവശ്യപ്പെട്ടു. ജില്ല സെക്രേട്ടറിയറ്റ് അംഗം കെ.പി. കുഞ്ഞമ്മദ്കുട്ടി, ജില്ല കമ്മിറ്റി അംഗങ്ങളായ കെ.കെ. ലതിക, കെ.കെ. ദിനേശൻ, കുന്നുമ്മൽ ഏരിയ സെക്രട്ടറി കെ.കെ. സുരേഷ് എന്നിവർ ഒാഫിസ് സന്ദർശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.