വടകര: നഗരസഭ വൈസ് ചെയർമാൻ, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എന്നീ സ്ഥാനങ്ങളിലേക്ക് തിങ്കളാഴ്ച തെരഞ്ഞെടുപ്പ് നടക്കും. ഇടതു മുന്നണിയിലെ ധാരണ പ്രകാരം സി.പി.എമ്മിലെ കെ.പി. ബിന്ദു വൈസ് ചെയർമാൻ സ്ഥാനവും സി.പി.ഐയിലെ പി. അശോകൻ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സ്ഥാനവും രാജിവെച്ച ഒഴിവിലേക്കാണ് തെരഞ്ഞെടുപ്പ്. നഗരസഭാ കൗൺസിൽ ഹാളിലാണ് തെരഞ്ഞെടുപ്പ്. വൈസ് ചെയർമാൻ സ്ഥാനത്തേക്ക് സി.പി.ഐയിലെ പി. ഗീതയും ജനതാദൾ -യു വിലെ കെ.കെ. വനജയുമാണ് മത്സരിക്കുന്നത്. ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സ്ഥാനത്തേക്ക് ഇടതു മുന്നണിയിലെ സി.പി.എം അംഗം പി. ഗിരീശനും മുസ്ലിംലീഗിലെ പി.കെ. ജലാലുമാണ് മത്സരിക്കുന്നത്. ഒരു വർഷമായിരിക്കും ഇരുവരുടെയും കാലാവധി. തലശ്ശേരി-മാഹി ബൈപാസ്: സ്ഥലത്തിെൻറ ഒരു രേഖയും സമർപ്പിക്കില്ലെന്ന് വടകര: മുൻകൂറായി കമ്പോള വിലയും പുനരധിവാസവും പ്രഖ്യാപിച്ച് നടപ്പാക്കാതെ നിർദിഷ്ട തലശ്ശേരി-മാഹി ബൈപാസിലെ അഴിയൂർ ഭാഗത്തെ ഭൂവുടമകൾ ഒരു രേഖയും ഒരിടത്തും സമർപ്പിക്കുകയില്ലെന്ന് ദേശീയപാത കർമസമിതി ജില്ല കമ്മിറ്റി യോഗം തീരുമാനിച്ചു. റവന്യു വകുപ്പിെൻറയും ദേശീയപാത അതോറിറ്റിയുടെയും വഞ്ചനപരമായ നയത്തിനെതിരെ അഴിയൂർ മേഖലയിലെ സ്ഥലവും വീടും കച്ചവട സ്ഥാപനങ്ങളും നഷ്ടപ്പെടുന്നവരുടെ പ്രതിഷേധ സംഗമം 13ന് വൈകീട്ട് നാലിന് അഴിയൂർ ഗവ. ജെ.ബി സ്കൂളിൽ ചേരാൻ തീരുമാനിച്ചു. നാമമാത്രമായ തുക നൽകിക്കൊണ്ട് ജനങ്ങളെ കുടിയൊഴിപ്പിക്കാനുള്ള ഒരു നീക്കവും അംഗീകരിക്കില്ലെന്ന് യോഗം പ്രഖ്യാപിച്ചു. സി.വി. ബാലഗോപാൽ അധ്യക്ഷത വഹിച്ചു. ആയിഷ ഉമ്മർ, എ.ടി. മഹേഷ്, പ്രദീപ് ചോമ്പാല, പി.കെ. കുഞ്ഞിരാമൻ, കെ. കുഞ്ഞിരാമൻ, കെ.പി.എ. വഹാബ്, അബു തിക്കോടി, രാമചന്ദ്രൻ പൂക്കാട്, പി. സുരേഷ്, പി.കെ. നാണു എന്നിവർ സംസാരിച്ചു. പരിപാടികൾ ഇന്ന് ചേരാപുരം യു.പി.സ്കൂള്‍: ജൈവ പച്ചക്കറി വിത്ത് വിതരണവും ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസും, തഹസില്‍ദാര്‍ പി.കെ സതീഷ് -2.30
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.