കേരള ഹിസ്റ്ററി കോണ്‍ഗ്രസ് വാർഷിക സമ്മേളനം ഇന്ന് സമാപിക്കും ഫറോക്ക്: പുതിയ സാഹചര്യത്തിൽ മാധ്യമസംസ്‌കാരം പുനര്‍ നിർവചിക്കപ്പെടേണ്ടിയിരിക്കുന്നുവെന്ന് മാധ്യമപ്രവര്‍ത്തകന്‍ ഗൗരിദാസന്‍ നായര്‍ അഭിപ്രായപ്പെട്ടു. ഫാറൂഖ് കോളജില്‍ കേരള ഹിസ്റ്ററി കോണ്‍ഗ്രസ് മൂന്നാം വാര്‍ഷിക സമ്മേളനത്തിൽ മുഹമ്മദ് അബ്ദുറഹിമാന്‍ സാഹിബ് അനുസ്മരണ പ്രഭാഷണം നിർവഹിക്കുകയായിരുന്നു അദ്ദേഹം. മാധ്യമപ്രവര്‍ത്തനം കോർപറേറ്റുകളുടെ കൈകളിലേക്ക് വഴിമാറുമ്പോള്‍ നവ മാധ്യമങ്ങള്‍ ശക്തിപ്പെടുന്ന സാഹചര്യമാണ് കണ്ടുവരുന്നത്. എന്നാല്‍, ഇത്തരം വാര്‍ത്തകളുടെ വിശ്വസനീയത ചോദ്യം ചെയ്യപ്പെടുന്നതാണെന്നും അദ്ദേഹം കൂട്ടിേച്ചർത്തു. കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ വി. കാര്‍ത്തികേയന്‍ നായര്‍ അധ്യക്ഷത വഹിച്ചു. എം. ഗോവിന്ദന്‍ അനുസ്മരണ പ്രഭാഷണം ഡോ. എം.എം. ബഷീറും കെ.കെ. മുഹമ്മദ് അബ്ദുല്‍ കരീം അനുസ്മരണ പ്രഭാഷണം ഹൈദരാബാദ് സർവകലാശാല പ്രഫ. എം.ടി. അന്‍സാരിയും നിര്‍വ്വഹിച്ചു. വിവിധ സെഷനുകളില്‍ ഗവേഷകരും വിദ്യാർഥികളും പ്രബന്ധം അവതരിപ്പിച്ചു. കേരള ഇസ്ലാമിക സമൂഹത്തിെൻറ ചരിത്രം ശീര്‍ഷകത്തില്‍ പാനല്‍ ചര്‍ച്ച നടന്നു. പ്രഫ. രാഘവ വാര്യര്‍, ഡോ. വി. കുഞ്ഞാലി, പ്രഫ. ടി. ജമാല്‍ മുഹമ്മദ്, ഡോ. ഹുസൈന്‍ രണ്ടത്താണി, െനതര്‍ലൻഡ് ലെയ്ഡന്‍ സര്‍വകലാശാല ഗവേഷക വിദ്യാർഥി ഒ. അബ്ദുല്‍ റഉൗഫ് എന്നിവര്‍ പങ്കെടുത്തു. ഡോ. പി.പി. അബ്ദുറസാക്ക് മോഡറേറ്ററായിരുന്നു. ഫാറൂഖ് കോളജ് ചരിത്ര വിഭാഗം അസി. പ്രഫ. ഡോ. എം. നിസാര്‍ സംസാരിച്ചു. വൈകീട്ട് നടന്ന പ്രഭാഷണം ഡോ. കേശവന്‍ വെളുത്താട്ട് നിര്‍വഹിച്ചു. യു.എസ്.എ പെൻസല്‍വേനിയ യൂനിവേഴ്‌സിറ്റി പ്രഫ. ദാവൂദ് അലി അധ്യക്ഷത വഹിച്ചു. ഫാറൂഖ് കോളജിലെ വിദ്യാർഥികളുടെ കലാവിരുന്നും ഒരുക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.