ബാലുശ്ശേരി: കാന്തലാട്, കട്ടിപ്പാറ വില്ലേജുകളിലെ മലയോര പ്രദേശങ്ങളിൽ മണ്ണെടുപ്പും നീർത്തടങ്ങൾ നികത്തലും വ്യാപകമാകുന്നു. തലയാട്, കട്ടിപ്പാറ, പടിക്കൽ ഭാഗങ്ങളിലാണ് അനധികൃത കുന്നിടിക്കലും നീർത്തടങ്ങൾ നികത്തലും തകൃതിയായി നടക്കുന്നത്. ജില്ലയിലെ പ്രധാന ജലസ്രോതസ്സായ പൂനൂർ പുഴയിലേക്ക് വന്നുചേരുന്ന നീരുറവകളാണ് ഇതുമൂലം ഇല്ലാതാകുന്നത്. പൂനൂർപുഴ ഇപ്പോൾ വറ്റിവരണ്ട അവസ്ഥയിലാണ്. കാന്തലാട് വില്ലേജിൽെപട്ട കിനാലൂർ എസ്റ്റേറ്റിെൻറ വിവിധ ഭാഗങ്ങളിൽ മണ്ണെടുപ്പും പാറപൊട്ടിക്കലും രാത്രിയും തുടരുന്നുണ്ട്. മണ്ണുമാന്തിയും ടിപ്പർലോറികളും നിരന്തരം വന്നുപോകുന്നത് പ്രദേശവാസികളുടെ ഉറക്കംകെടുത്തുന്നതായും പരാതിയുണ്ട്. പടിക്കൽവയൽ, ഇട്ട്യാപ്പാറവയൽ പ്രദേശങ്ങൾ മണ്ണിട്ട് നികത്തിയതിനെതിരെ ഡി.വൈ.എഫ്.െഎ നേതൃത്വത്തിൽ ബഹുജന മാർച്ചും പ്രതിഷേധവും നടത്തുകയുണ്ടായി. നാട്ടുകാർ നിരവധി തവണ അധികൃതരുടെ ശ്രദ്ധയിൽെപടുത്തിയിട്ടും ഫലപ്രദമായ ഒരു നടപടിയും ഉണ്ടായിട്ടില്ലെന്ന് ആക്ഷേപമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.