ചികിത്സരംഗത്തെ കുത്തകകളെ നിയന്ത്രിക്കണം ^മന്ത്രി

ചികിത്സരംഗത്തെ കുത്തകകളെ നിയന്ത്രിക്കണം -മന്ത്രി കോഴിക്കോട്: രാജ്യത്തെ ചികിത്സരംഗത്തെ കുത്തകകളെ നിയന്ത്രിക്കാനും ആരോഗ്യമേഖലയിൽ സാധാരണക്കാരന് പ്രയോജനകരമായ നടപടികളെടുക്കാനും ഭരണകൂടങ്ങൾ തയാറാകണമെന്ന് മന്ത്രി ഇ. ചന്ദ്രശേഖരൻ. ഡോ.കെ.എസ്. പ്രകാശം 25ാം അനുസ്മരണസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ചികിത്സാരീതി ഏതുവേണമെന്ന് തിരഞ്ഞെടുക്കേണ്ട അവകാശം ജനങ്ങൾക്കുണ്ട്. എന്നാൽ, കോർപറേറ്റുകൾ ചികിത്സ തീരുമാനിക്കുന്ന സ്ഥിതിയാണ് നിലവിൽ. ഇന്ത്യയിലെ ജനസംഖ്യയിൽ മൂന്നുശതമാനം മാത്രമുള്ള കേരളമാണ് രാജ്യത്ത് ഉൽപാദിപ്പിക്കുന്ന മരുന്നി​െൻറ 33 ശതമാനവും ഉപയോഗിക്കുന്നത്. കുത്തകനിലവാരത്തിൽ നിന്ന് ചികിത്സരീതി മാറിയാേല സാധാരണക്കാരന് മികച്ച ചികിത്സ ലഭ്യമാകൂ. പുതിയകാലത്ത് ഡോ. കെ.എസ് പ്രകാശത്തിനെ പോലുള്ളവരുടെ സംഭാവനകൾ ഒാർക്കുന്നതിന് പ്രസക്തിയേറുകയാണെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങിൽ ഡോ.കെ.എസ്.പ്രകാശം സ്മാരക സ്വര്‍ണമെഡൽ ഡോ. പൂജ പ്രകാശത്തിന് മന്ത്രി സമ്മാനിച്ചു. ഡോ.കെ.എസ്. പ്രകാശം അനുസ്മരണസമിതി സംഘടിപ്പിച്ച പരിപാടിയിൽ ബിനോയ് വിശ്വം അധ്യക്ഷത വഹിച്ചു. പി.വി ഗംഗാധരൻ, പ്രഫ. ശോഭീന്ദ്രൻ, ഡോ. എം.ഇ പ്രേമാനന്ദ്, സി.പി.ഐ ജില്ല സെക്രട്ടറി ടി.വി. ബാലൻ എന്നിവർ സംസാരിച്ചു. ഡോ. പ്രസാദ് ഉമ്മൻ ജോർജ്്, ഡോ. പി.എസ്. കേദാർനാഥ്, ഡോ.പി.ജി. ഹരി എന്നിവർ ക്ലാസെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.