എ.പി-ഇ.കെ സംഘട്ടനം: പരിക്കേറ്റ് ഏഴു പേർ ആശുപത്രിയിൽ ഈങ്ങാപ്പുഴ: വള്ളിയാടിനടുത്ത് റാട്ടക്കടയിൽ ഞായറാഴ്ച വൈകുന്നേരം നാലു മണിയോടെ എ.പി, ഇ.കെ വിഭാഗം സുന്നികൾ തമ്മിലുണ്ടായ സംഘട്ടനത്തിൽ ഏഴുപേർക്ക് പരിക്കേറ്റു. ഗുരുതരമായി പരിക്കേറ്റ ഇ.കെ. വിഭാഗത്തിൽപ്പെട്ട മുഹമ്മദ് മാവുള്ളകണ്ടിയെ(40) കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലും മുടോത്തിക്കൽ ഗഫൂർ(36), കുനിയിൽ ഷെറീജ് (33), വെള്ളംകുന്ന് മൊയ്തീൻകുട്ടി(40), എ.പി വിഭാഗത്തിൽപ്പെട്ട മാളണ്ടി മുഹമ്മദ് (38), വെള്ളംകുന്ന് മൊയ്തീൻകുട്ടി (47), മുഹമ്മദ് സഖാഫി (48) എന്നിവരെ താമരശ്ശേരി താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു. നബിദിന ഘോഷയാത്രക്കിടെ ഇരുവിഭാഗങ്ങളും തമ്മിൽ നേരിയ സംഘർഷമുണ്ടായിരുന്നു. അതിെൻറ തുടർച്ചയെന്നോണമാണ് ഞായറാഴ്ച ഇരുവിഭാഗവും തമ്മിൽ ഏറ്റുമുട്ടിയത്. സ്ഥലത്ത് പൊലീസ് ക്യാമ്പ് ചെയ്യുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.