ചർച്ചസമ്മേളനം

കോഴിക്കോട്: കാമരാജ് ഫൗണ്ടേഷന്‍ ഓഫ് ഇന്ത്യ (കെ.എഫ്.ഐ) 41ാം വാര്‍ഷികസമ്മേളനത്തോടനുബന്ധിച്ച് 'സാമൂഹികനീതിയും മതേതരത്വവും നേരിടുന്ന വെല്ലുവിളികള്‍' എന്ന വിഷയത്തില്‍ ചര്‍ച്ചസമ്മേളനം നടന്നു. ദ്രാവിഡര്‍ കഴകം അധ്യക്ഷന്‍ ഡോ.കെ. വീരമണി ഉദ്ഘാടനം ചെയ്തു. തുല്യതക്കും അവകാശത്തിനുമായി പോരാടുകയും ജാതിവ്യവസ്ഥകള്‍ക്ക് അതീതമായി ചിന്തിക്കുകയും ചെയ്തയാളായിരുന്നു കെ. കാമരാജെന്ന് അദ്ദേഹം പറഞ്ഞു. പിന്നാക്കാവസ്ഥയിലുള്ള തമിഴരുടെ വിദ്യാഭ്യാസത്തിന് കാമരാജ് നല്‍കിയ സംഭാവനകള്‍ നിസ്തുലമാണ്. കെ.എഫ്.ഐ ചെയര്‍മാന്‍ എ. നീലലോഹിതദാസ് അധ്യക്ഷത വഹിച്ചു. പ്രഫ.കെ.ആര്‍.വിജയകുമാര്‍, കുട്ടി അഹമ്മദ്കുട്ടി, അഡ്വ. എസ്. പ്രഹ്ലാദന്‍, നരേശ് യാദവ്, പി.എ.ഹംസ എന്നിവര്‍ സംസാരിച്ചു. കേന്ദ്രകമ്മിറ്റി അംഗം വി. സുധാകരന്‍ സ്വാഗതവും സെക്രട്ടറി നോയല്‍രാജ് നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.