'സ്​ത്രീ സമത്വമെന്ന പ്രഖ്യാപനം രാഷ്​ട്രീയ പാർട്ടികളുടെ തട്ടിപ്പ്​'

കോഴിക്കോട്: സ്ത്രീ സമത്വം പറയുകയും അധികാരം കിട്ടിയാൽ സ്ഥാനമാനങ്ങൾ ലഭിക്കാൻ സ്ത്രീകളുടെ അവസരം നിഷേധിക്കുകയും ചെയ്യുന്ന രാഷ്ട്രീയ പാർട്ടികളുടെ അജണ്ട അവസാനിപ്പിക്കണമെന്ന് കേരള ദലിത് മഹിള ഫെഡറേഷൻ സംസ്ഥാന പ്രസിഡൻറ് പി.കെ. രാധ ആവശ്യപ്പെട്ടു. കേരള ദലിത് മഹിള ഫെഡറേഷൻ ജില്ല പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. ജില്ല പ്രസിഡൻറ് ഇ.പി. കാർത്യായനി അധ്യക്ഷത വഹിച്ചു. കേരള ദലിത് ഫെഡറേഷൻ സംസ്ഥാന വർക്കിങ് പ്രസിഡൻറ് ടി.പി. ഭാസ്കരൻ, കെ.ഡി.എഫ് ജില്ല പ്രസിഡൻറ് പി.ടി. ജനാർദനൻ, പി.പി. കമല, ജയശ്രീ പയ്യനാട്, എം.കെ. കണ്ണൻ, എ.ടി. ദാസൻ, ശ്രീജ തുടങ്ങിയവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.