വിഷരഹിത ഭക്ഷണം എത്തിക്കുകയാണ് സർക്കാർ ലക്ഷ്യം -മന്ത്രി ടി.പി. രാമകൃഷ്ണൻ പയ്യോളി: വിഷരഹിത ഭക്ഷണം ജനങ്ങൾക്ക് എത്തിക്കുകയാണ് സർക്കാറിെൻറ ലക്ഷ്യമെന്നും തരിശായ വയലുകൾ കൃഷിയോഗ്യമാക്കണമെന്നും മന്ത്രി ടി.പി. രാമകൃഷ്ണൻ. 'എല്ലാവരും പാടത്തേക്ക്' തുറയൂർ പഞ്ചായത്തിലെ തരിശായി കിടക്കുന്ന 100 ഏക്കർ വയൽ നെൽകൃഷിയോഗ്യമാക്കുന്നതിെൻറ സന്നദ്ധ പ്രവർത്തനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തുറയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഷരീഫ മണലും പുറത്ത് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ. കുഞ്ഞിരാമൻ വിതരണം ചെയ്തു. കൃഷി ഓഫിസർ ഡോണ റിപ്പോർട്ട് അവതരിപ്പിച്ചു. മണ്ഡലം വികസന മിഷൻ കൺവീനർ എം. കുഞ്ഞമ്മദ്, എം.പി. അജിത, പി. ബാലകൃഷണൻ, സുനിൽ ഓടയിൽ, എ.കെ. ഗിരിജ, എൻ.പി. പത്മനാഭൻ, പൊടിയാടി നസീർ, സി.വി. ശ്രുതി, വി.കെ. സിന്ധു, രവി വള്ളത്ത്, സുരേന്ദ്രൻ മഠത്തിൽ, എം.പി. മനോജൻ, കെ. സ്മിത, പി.ടി. അബ്ദുറഹിമാൻ, പി.ടി. ശശി എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.