പുസ്​തക പ്രകാശനവും പ്രഭാഷണവും

ബാലുശ്ശേരി: വി.പി. ഏലിയാസി​െൻറ ചെറുകഥ സമാഹാരം 'മ്യാവൂ' ഡോ. സി.ജെ. ജോർജ് പ്രകാശനം ചെയ്തു. എ.കെ. അബ്ദുൽ ഹക്കീം ഏറ്റുവാങ്ങി. എം. രഘുനാഥ് അധ്യക്ഷത വഹിച്ചു. സി.കെ. സതീഷ്കുമാർ പുസ്തകപരിചയം നടത്തി. 'നമ്മുടെ സമൂഹം നമ്മുടെ സാഹിത്യം' എന്ന വിഷയത്തിൽ ഡോ. സി.ജെ. ജോർജ് പ്രഭാഷണം നടത്തി. 'ശരിയും തെറ്റും' കേെട്ടഴുത്ത് മത്സരവിജയികൾക്ക് വി.പി. ബാലൻ സമ്മാനവിതരണം നടത്തി. കാവ്യാലാപനവും നടന്നു. ഡോ. പ്രദീപ്കുമാർ കറ്റോട് സ്വാഗതവും കെ.പി. വിജയൻ നന്ദിയും പറഞ്ഞു. സർഗവേദി ബാലുശ്ശേരിയുടെ ആഭിമുഖ്യത്തിലാണ് പരിപാടി നടത്തിയത്. നിയമാവബോധ ക്ലാസും ആത്മരക്ഷാ പരിശീലനവും ബാലുശ്ശേരി: ജനമൈത്രി പൊലീസി​െൻറ ആഭിമുഖ്യത്തിൽ 'പൊതുവാഹനങ്ങളിലെ സ്ത്രീ' എന്ന വിഷയത്തിൽ നിയമാവബോധ ക്ലാസും, ആത്മരക്ഷാ പരിശീലനവും നടത്തുന്നു. തിങ്കളാഴ്ച രാവിലെ ഒമ്പതിന് സ്റ്റേഷൻ പരിസരത്ത് നടക്കുന്ന നിയമാവബോധ ക്ലാസ് താമരശ്ശേരി ഡിവൈ.എസ്.പി പി.സി. സജീവൻ ഉദ്ഘാടനം ചെയ്യും. അസി. പബ്ലിക് പ്രോസിക്യൂട്ടർ സുജയ സുകുമാരൻ ക്ലാസെടുക്കും. ആത്മരക്ഷാ പരിശീലന ക്ലാസ് സി.കെ. ബീന, കെ. സുജാത, വി.വി. ഷീജ, കെ.എം. ബിജിനി എന്നിവർ നയിക്കും. ഉച്ചക്ക് 2.30ന് നടക്കുന്ന ഒാപൺ ഫോറത്തിൽ സ്ത്രീയാത്രികരും പുരുഷയാത്രികരും ബസ് ജീവനക്കാരും തമ്മിൽ മുഖാമുഖം നടക്കും. ജില്ല പൊലീസ് മേധാവി എം.കെ. പുഷ്കരൻ ഉദ്ഘാടനം ചെയ്യും. ഡിവൈ.എസ്.പി ജയ്സൺ എബ്രഹാം അധ്യക്ഷത വഹിക്കും. ഒളിമ്പ്യൻ പി.ടി. ഉഷ പെങ്കടുക്കും. ഒായിസ്ക പരിസ്ഥിതി മിത്ര അവാർഡ് ഇ. പത്മനാഭൻ നായർക്ക് ബാലുശ്ശേരി: ഒായിസ്ക ബാലുശ്ശേരി ചാപ്റ്റർ മികച്ച പരിസ്ഥിതി പ്രവർത്തകർക്കായി ഏർപ്പെടുത്തിയ 2017ലെ പരിസ്ഥിതി മിത്ര അവാർഡ് ഇ. പത്മനാഭൻ നായർക്ക്. തിങ്കളാഴ്ച ഉച്ചക്ക് രണ്ടിന് ബാലുശ്ശേരി ഗവ. ഗേൾസ് ഹയർസെക്കൻഡറി സ്കൂൾ ഒാഡിറ്റോറിയത്തിൽ നടക്കുന്ന പരിപാടിയിൽ ജില്ല പഞ്ചായത്ത് പ്രസിഡൻറ് ബാബു പറശ്ശേരി അവാർഡ് വിതരണം ചെയ്യും. ഒായിസ്ക ടോപ്പ്ടീൻ ടാലൻറ് പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർഥികൾക്കുള്ള പുരസ്കാര വിതരണവും പരിപാടിയിൽ നടക്കുമെന്ന് ഭാരവാഹികളായ ഫൈസൽ കിനാലൂർ, രാമകൃഷ്ണൻ മുണ്ടക്കര, ബിജു മുതുവന, നൗഫൽ കുന്നോത്ത് എന്നിവർ വാർത്താകുറിപ്പിൽ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.