കോഴിക്കോട്: സാമൂതിരി ദേവസ്വം മാനേജ്മെൻറിെൻറ തെറ്റായ നയങ്ങൾക്കെതിരെ സമരം നടത്താൻ സമരസഹായസമിതി രൂപവത്കരിച്ചു. ദേവസ്വംനിയമങ്ങൾ കാറ്റിൽപറത്തി ജീവനക്കാരെ സസ്പെൻഡ് ചെയ്തതിനെതിരായാണ് പ്രക്ഷോഭം. 13ന് രാവിലെ 9.30ന് തളിക്ഷേത്രപരിസരത്ത് മാനേജ്മെൻറ് ഒാഫിസിന് മുന്നിൽ ധർണ നടത്തും. സമരസഹായസമിതി രൂപവത്കരണയോഗം ദേവസ്വം എംപ്ലോയീസ് കോൺഗ്രസ് സംസ്ഥാന പ്രസിഡൻറ് എം.കെ. രാഘവൻ എം.പി ഉദ്ഘാടനം ചെയ്തു. എം. രാജൻ അധ്യക്ഷത വഹിച്ചു. പി.എം. നിയാസ്, കെ.പി.ബാബു, സമീജ് പാറോപ്പടി, ചോലക്കൽ രാേജന്ദ്രൻ, ഇ.എം. ജയപ്രകാശ്, യു. അനന്തൻ നായർ, കെ.സി.രാമചന്ദ്രൻ, വി.വി. ശ്രീനിവാസൻ, എം.വി. ശശികുമാർ, മധുസൂദനൻ കാടാമ്പുഴ, പ്രജീഷ് തിരുത്തിയിൽ എന്നിവർ സംസാരിച്ചു. പി.വി. ഗംഗാധരൻ ചെയർമാനായി സമരസമിതി രൂപവത്കരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.