192 ലഹരി ഗുളികകളുമായി യുവാവ്​ അറസ്​റ്റിൽ

കോഴിക്കോട്: വിദ്യാർഥികൾക്കടക്കം വിൽപനക്കായി കൊണ്ടുവന്ന . വേങ്ങേരി സ്വദേശി ഷാനിയെയാണ് (27) കസബ പൊലീസ് അറസ്റ്റു ചെയ്തത്. വെള്ളിയാഴ്ച ഉച്ചതിരിഞ്ഞ് മൂന്നോടെ ഗുരുവായൂരപ്പൻ കോളജ് പരിസരത്തുനിന്നാണ് ഷാനി പിടിയിലായത്. വാഹനം ഉപേക്ഷിച്ച് രക്ഷപ്പെടാൻ ശ്രമിച്ച ഷാനിയെ പൊലീസ് ഓടിച്ചിട്ട് പിടികൂടുകയായിരുന്നു. പ്രതിയിൽനിന്ന് 168 സ്പാസ്മോ പ്രോക്സിവോൺ ഗുളികകളും 24 നൈട്രോസെപാം ഗുളികകളുമാണ് കണ്ടെടുത്തത്. ലഹരി ഉപയോഗത്തിന് പണം കണ്ടെത്തുന്നതിനാണ് ഇയാൾ ലഹരി ഗുളികകൾ വിൽക്കുന്നതെന്ന് പൊലീസ് പറഞ്ഞു. ഇയാൾക്ക് ലഹരി ഗുളികകൾ എത്തിച്ചുകൊടുത്തവരെക്കുറിച്ച് പൊലീസിന് സൂചന ലഭിച്ചിട്ടുണ്ട്. കസബ എസ്.ഐമാരായ സിജിത്ത്, രാംജിത്ത്, എ.എസ്.ഐ മനോജ്, സി.പി.ഒ ഷഫീഖ്, നാർകോട്ടിക്ക് സ്ക്വാഡ് അംഗങ്ങളായ ജോമോൻ, അനുജിത്ത്, നവീൻ, ജിനേഷ്, സുമേഷ് എന്നിവർ ഉൾപ്പെട്ട സംഘമാണ് പ്രതിയെ പിടികൂടിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.