കോഴിക്കോട്: കേരള പ്രവാസികൾക്കുകൂടി പ്രാതിനിധ്യമുള്ള ലോക കേരള സഭ രൂപവത്കരണം പ്രവാസികൾക്കും കേരളീയർക്കും ഒരുപോലെ ഗുണകരമാകുമെന്ന് ഡോ. എ.വി. അനൂപ് പറഞ്ഞു. ലോക കേരള സഭയിലേക്ക് സർക്കാർ നാമനിർദേശംചെയ്ത അനൂപിന് വിവിധ സംഘടനകൾ നൽകിയ സ്വീകരണത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. മലബാർ ഡെവലപ്മെൻറ് കൗൺസിൽ പ്രസിഡൻറ്-കോൺഫെഡറേഷൻ ഒാഫ് ഒാൾ ഇന്ത്യ റെയിൽ യൂസേഴ്സ് വർക്കിങ് ചെയർമാൻ സി.ഇ. ചാക്കുണ്ണി അധ്യക്ഷത വഹിച്ചു. മേയർ, വിവിധ സംഘടനകളെ പ്രതിനിധാനംചെയ്ത് സി.സി. മനോജ്, ടി.പി. വാസു, എം.വി. മാധവൻ, ജോഷി പോൾ, പി.എ. ആസിഫ് തുടങ്ങിയവർ അനൂപിന് ഹാരാർപ്പണം നടത്തി. പത്ര പ്രവർത്തക യൂനിയൻ സംസ്ഥാന പ്രസിഡൻറ് കമാൽ വരദൂർ, ആർട്ടിസ്റ്റ് ഇല്ലിക്കെട്ട് നമ്പൂതിരി, പി.ടി.എസ് ഉണ്ണി, ഇ.വി.ഉസ്മാൻ കോയ, സി.വി. ജോസി, എൻ.ഇ. ബാലകൃഷ്ണമാരാർ, ഡോ. കെ. മൊയ്തു എന്നിവർ സംസാരിച്ചു. എം.ഡി.സി സെക്രട്ടറി എം.കെ. അയ്യപ്പൻ സ്വാഗതവും ഉപഭോക്തൃ വിദ്യാഭ്യാസ സമിതി പ്രസിഡൻറ് പി.െഎ. അജയൻ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.