ബാലുശ്ശേരി: അയ്യപ്പൻ വിളക്കിനോടനുബന്ധിച്ച് നടന്ന താലപ്പൊലി എഴുന്നള്ളിപ്പിൽ യുവാക്കളുടെ വക . കോക്കല്ലൂർ മുത്തപ്പൻതോട് അയ്യപ്പൻവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് നടന്ന താലപ്പൊലി എഴുന്നള്ളിപ്പിൽ പെങ്കടുത്ത സ്ത്രീകളും കുട്ടികളുമടങ്ങിയ ഭക്തന്മാർക്കാണ് കോക്കല്ലൂരിലെ ഒരുപറ്റം മുസ്ലിം യുവാക്കൾ സ്നേഹസൗഹാർദമായി മധുരദാനം നടത്തിയത്. എൻ.പി. അസീസ്, സലാം തുളിശ്ശേരി, മുനീർ കോക്കല്ലൂർ, മുസ്തഫ ദാരുകല, മുജീബ്, ഷഹൽ, സാദിഖ്, ജവാദ്, ഷഫിൽ, ഇത്തിഷാം, ഫമിൽ, അമീൻ, വി. ജറീഷ്, ഒ.പി. അഷ്റഫ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു അയ്യപ്പഭക്തർക്ക് നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.