സമരപ്പന്തൽ ഉദ്​ഘാടനം

നന്തിബസാർ: ജനങ്ങളുടെ ശക്തമായ പ്രതിഷേധത്തെ തുടർന്ന് പ്രവർത്തനം നിർത്തിവെച്ച മുചുകുന്നിലെ നിർദിഷ്ട ഓറിയോൺ ബാറ്ററി ഫാക്ടറിയുടെ പ്രവർത്തനം പുനരാരംഭിക്കാനുള്ള നീക്കത്തിനെതിരെ പ്രതിഷേധം ശക്തമാവുന്നു. ജനകീയ സമരസമിതിയുടെ നേതൃത്വത്തിൽ നിർമിച്ച സമരപ്പന്തലി​െൻറ ഉദ്ഘാടനം ഏഴാം വാർഡ്‌ മെമ്പർ കെ.വി. ജനാർദനൻ നിർവഹിച്ചു. സി.പി. ബാബു അധ്യക്ഷത വഹിച്ചു. എട്ടാം വാർഡ്‌ മെമ്പർ സി.കെ. ശശി, എൻ.സി. അയ്യപ്പൻ, പട്ടേരി ദാമോദരൻ, സന്തോഷ് കുന്നുമ്മൽ, സി. രമേശൻ, എം.എം. രാജേഷ്, കെ.പി. മോഹനൻ, വി.കെ. ദാമോദരൻ, എ.ടി. രവി എന്നിവർ സംസാരിച്ചു. എ.ടി. വിനീഷ് സ്വാഗതവും പി.എം.ബി. നടേരി നന്ദിയും പറഞ്ഞു. ഇൗ പായസത്തിന് ഇരട്ടി മധുരം നന്തിബസാർ: വീരവാഞ്ചേരി എൽ.പി സ്കൂളിലെ വിദ്യാർഥികൾ കൃഷി ചെയ്ത് വിളയിച്ച നെല്ലുപയോഗിച്ച് പായസമുണ്ടാക്കി കൂട്ടുകാർക്ക് വിളമ്പി. പ്രസ്തുത സ്കൂളിലേക്ക് വേണ്ടുന്ന പച്ചക്കറികളും ഇവർതന്നെ കൃഷി ചെയ്യുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.