പാലേരി: വാട്ടർ അതോറിറ്റിയുടെ പൈപ്പ് പൊട്ടി വെള്ളം ഒഴുകുന്നത് റോഡിൽ. പാറക്കടവ് പാലത്തിലും കുയിമ്പിൽ പാലത്തിലുമുള്ള വാട്ടർ അതോറിറ്റിയുടെ ഭീമൻ പൈപ്പുകളാണ് സ്ഥിരമായി തകരാറിലാവുന്നത്. കഴിഞ്ഞയാഴ്ച ബന്ധപ്പെട്ടവർ നന്നാക്കിയിരുന്നുവെങ്കിലും ഇപ്പോൾ പൈപ്പുകൾ ജോയൻറ് ചെയ്ത സ്ഥലത്തുനിന്നാണ് വെള്ളം തുടർച്ചയായി ഒഴുകുന്നത്. വാഹനങ്ങൾ പോകുേമ്പാൾ യാത്രക്കാർക്ക് ഇത് ദുരിതമാകുന്നുണ്ട്. പരിശീലന പരിപാടി ബാലുശ്ശേരി: കെ.എസ്.ടി.എയുടെ ആഭിമുഖ്യത്തിൽ അക്കാദമിക് മാസ്റ്റർ പ്ലാൻ രൂപവത്കരണ പരിശീലന പരിപാടി നടത്തി. പഞ്ചായത്ത് പ്രസിഡൻറ് രൂപലേഖ കൊമ്പിലാട് ഉദ്ഘാടനം ചെയ്തു. കെ.പി. സുരേഷ് അധ്യക്ഷത വഹിച്ചു. കെ.എസ്.ടി.എ സംസ്ഥാന വൈസ് പ്രസിഡൻറ് പി.കെ. സതീഷ് മുഖ്യപ്രഭാഷണം നടത്തി. ഡയറ്റ് സീനിയർ ലക്ച്ചറർ യു.കെ. അബ്ദുൽനാസർ അക്കാദമിക് മാസ്റ്റർ പ്ലാനും ഡയറ്റ് പ്രിൻസിപ്പൽ അജിത് മാതൃക വിദ്യാഭ്യാസ ഗ്രാമസഭ അവതരണവും നടത്തി. ഡി.പി.ഒ ജയകൃഷ്ണൻ, വിജയലക്ഷ്മി, പി.കെ. ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു. ഗിരിജ പാർവതി സ്വാഗതവും ഷിനോയ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.