സ്​ത്രീ ആയതിനാൽ ക്ലാസെടുക്കുന്നതിൽനിന്ന്​ മാറ്റിയെന്ന്​

കോഴിക്കോട്: ബാലനീതി നിയമം സംബന്ധിച്ച് ക്ലാെസടുക്കാൻ ക്ഷണിച്ച്, സ്ത്രീ ആയ കാരണത്താൽ മാറ്റിനിർത്തിയെന്ന് കാണിച്ച് ഫേസ്ബുക്ക് പോസ്റ്റ്. ജില്ല ചൈൽഡ് െപ്രാട്ടക്ഷൻ ഒാഫിസർ ഷീബ മുംതാസാണ് ഇതു സംബന്ധിച്ച് ത​െൻറ ദുരനുഭവം പങ്കുവെച്ചത്. സമസ്ത ഭാരവാഹിയെന്ന് പരിചയപ്പെടുത്തിയാണ് കഴിഞ്ഞദിവസം ഒരാൾ ഇവരെ വിളിക്കുന്നത്. കോഴിക്കോട്ട് നടക്കുന്ന സംഘടനയുടെ യോഗത്തിൽ ബാലനീതി നിയമവും സ്ഥാപന രജിസ്ട്രേഷനും സംബന്ധിച്ച് ക്ലാസെടുക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഫോൺ. ക്ലാസെടുക്കാമെന്ന് ഇവർ സമ്മതിക്കുകയും ചെയ്തു. എന്നാൽ, പിന്നീട് വിളിച്ച് പുരുഷന്മാരെ ആരെയെങ്കിലും അയച്ചാൽ മതിയെന്നും പണ്ഡിതന്മാർ ഉള്ള സദസ്സാണെന്നും പറയുകയായിരുന്നു. പിന്നീട് ഷീബ മുംതാസി​െൻറ ഒാഫിസിൽ വിളിച്ച് യോഗത്തിന് വരേണ്ടതില്ല എന്ന് സംഘടനക്കാർ അറിയിക്കുകയും ചെയ്തു. ലിംഗനീതി സ്ത്രീ ശാക്തീകരണ നയം നിലനിൽക്കുന്ന ഒരു സംസ്ഥാനത്തിനകത്ത് തുറന്ന ചർച്ചക്ക് വിധേയമാക്കേണ്ട രാഷ്ട്രീയ പ്രശ്നമാണിതെന്നും പൊതു ഇടങ്ങളിൽനിന്ന് പെൺകുട്ടികൾ ആട്ടിപ്പായിക്കപ്പെടില്ലേയെന്നും ഇവർ പോസ്റ്റിൽ ചോദിക്കുന്നു. മത സാമുദായിക സംഘടനകൾ സ്ത്രീകളോടു പുലർത്തുന്ന മനോഭാവത്തോടുള്ള ത​െൻറ വ്യക്തിപരമായ അഭിപ്രായമാണെന്ന് പറഞ്ഞാണ് ഇവർ ഫേസ്ബുക്ക് കുറിപ്പ് അവസാനിപ്പിക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.