ജനാധിപത്യവും മതനിരേപക്ഷതയും സംരക്ഷിക്കാൻ ഒന്നിക്കണം -ശങ്കരനാരായണൻ കോഴിക്കോട്: ജനാധിപത്യവും മതനിരേപക്ഷതയും സംരക്ഷിക്കാൻ കോൺഗ്രസുകാരും സോഷ്യലിസ്റ്റുകളും കമ്യൂണിസ്റ്റുകാരും ഒന്നിച്ചുനിൽക്കണെമന്ന് മുൻ മഹാരാഷ്ട്ര ഗവർണറും കോൺഗ്രസ് നേതാവുമായ കെ. ശങ്കരനാരായണൻ. കാമരാജ് ഫൗണ്ടേഷൻ ഒാഫ് ഇന്ത്യയുടെ 41ാം വാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അേദ്ദഹം. ജനാധിപത്യവും മതനിരപേക്ഷതയും രണ്ടുവഴിക്കായിരിക്കുകയാണ്. കോൺഗ്രസിന് മൃദുഹിന്ദുത്വമില്ല. എല്ലാ സമുദായങ്ങളും ഒന്നിച്ചുപോകണെമന്നാണ് പാർട്ടി ആഗ്രഹിക്കുന്നത്. കാമരാജിനെപ്പോലെ ജനഹൃദയങ്ങളിൽ സ്ഥാനമുള്ള നേതാക്കൾ ഇക്കാലത്ത് കുറവാണെന്നും ശങ്കരനാരായണൻ പറഞ്ഞു. വർഗീയ ശക്തികളെ എതിർക്കുന്നതിനൊപ്പം ജനവിരുദ്ധ സാമ്പത്തിക നയങ്ങൾ നടപ്പാക്കുന്നവരെയും കരുതിയിരിക്കണെമന്ന് ജലവിഭവ മന്ത്രി മാത്യു ടി. തോമസ് പറഞ്ഞു. വർഗീയവാദത്തിനെതിരെ കോൺഗ്രസ് ശക്തമായ നിലപാട് സ്വീകരിക്കണെമന്ന് മുൻ കേന്ദ്രമന്ത്രി കെ.പി. ഉണ്ണികൃഷ്ണൻ അഭിപ്രായപ്പെട്ടു. എം.കെ. രാഘവൻ എം.പി, മുഹമ്മദ് ഇസ്മയിൽ തുടങ്ങിയവർ സംസാരിച്ചു. ഡോ. എ. നീലലോഹിതദാസൻ നാടാർ അധ്യക്ഷത വഹിച്ചു. പി.എ. ഹംസ സ്വാഗതവും ജോൺ കുമാർ നന്ദിയും പറഞ്ഞു. ഇന്ത്യൻ സാമ്പത്തികരംഗം നേരിടുന്ന വെല്ലുവിളികൾ എന്ന വിഷയത്തിൽ വർഗീസ് ജോർജ് മുഖ്യപ്രഭാഷണം നടത്തി. ജമീല പ്രകാശം, പ്രഫ. കെ.വി. രാമചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു. പി.െക കബീർ സ്വാഗതവും അശ്വതി നായർ നന്ദിയും പറഞ്ഞു. അഴിമതിരഹിത പൊതുജീവിതവും ഭരണവും എന്ന വിഷയത്തിൽ സെബാസ്റ്റ്യൻ പോൾ, എം.കെ പ്രേംനാഥ്, തായാട്ട് ബാലൻ തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.