ബംഗളൂരു: ബി.ജെ.പി പ്രവർത്തകനെ കൊലപ്പെടുത്തിയ കേസിൽ പ്രതിയായിരുന്ന മുൻ കോർപറേറ്റർ വീടിനുമുന്നിൽ കൊല്ലപ്പെട്ടു. ഹെഗ്ഗനഹള്ളിയിലെ കോർപറേറ്ററായിരുന്ന ജെ.ഡി.എസ് അംഗം ഗോവിന്ദ ഗൗഡയാണ് കൊല്ലപ്പെട്ടത്. ഹെഗ്ഗനഹള്ളിയിലെ വീടിന് മുന്നിൽവെച്ച് ഒരു സംഘം അദ്ദേഹത്തെ മാരകായുധങ്ങൾ ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. സാരമായി പരിക്കേറ്റ ഗോവിന്ദ ഗൗഡ ആശുപത്രിയിലേക്കുള്ള വഴിമധ്യേയാണ് മരിച്ചത്. ബി.ജെ.പി പ്രവർത്തകനെ കൊലപ്പെടുത്തിയ കേസിൽ കഴിഞ്ഞവർഷം നവംബറിൽ ഏഴു വാടകക്കൊലയാളികളോടൊപ്പം ഗോവിന്ദ ഗൗഡയെയും ഭാര്യ വരലക്ഷ്മിയെയും കാമാക്ഷിപാളയ പൊലീസ് പിടികൂടിയിരുന്നു. രാഷ്ട്രീയ വൈരാഗ്യത്തിെൻറ പേരിലായിരുന്നു ചിക്ക തിമ്മെ ഗൗഡ എന്ന 28കാരനെ വാടകക്കൊലയാളികളെ ഉപയോഗിച്ച് ഗോവിന്ദ ഗൗഡ വകവരുത്തിയത്. ദമ്പതികൾ നൽകിയ ക്വേട്ടഷൻ പ്രകാരം മണികണ്ഠ എന്നയാളുടെ നേതൃത്വത്തിലായിരുന്നു കൃത്യം നടത്തിയത്. ഗോവിന്ദ ഗൗഡയുടെ കൊലപാതകത്തിന് ഇൗ സംഭവവുമായി ബന്ധമുണ്ടോ എന്ന കാര്യം പൊലീസ് അന്വേഷിച്ചുവരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.