വാ​ക​യാ​ട് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ വി​ൻ​സ്കാ​ൻ പ​ദ്ധ​തി

നടുവണ്ണൂർ: വാകയാട് ഹയർ സെക്കൻഡറി സ്കൂളിൽ വിൻസ്കാൻ പദ്ധതിക്ക് തുടക്കമായി. സ്‌കൂളി​െൻറ ഇരുപതാം വാർഷികാഘോഷത്തി​െൻറ ഭാഗമായി സ്കൂൾ കരിയർ ഗൈഡൻസ് ആൻഡ് അഡോളസ​െൻറ് കൗൺസലിങ് സെല്ലി​െൻറ സഹകരണത്തോടെ പ്ലസ് വൺ വിദ്യാർഥികൾക്കുവേണ്ടി പാഠ്യ, പാഠ്യേതര വിഷയം ലക്ഷ്യമാക്കി രണ്ട് വർഷം നീളുന്നതാണ് പദ്ധതി. വിദ്യാർഥികളുടെ സർവതോമുഖമായ പുരോഗതിയാണ് പദ്ധതി കൊണ്ട് ലക്ഷ്യമാക്കുന്നത്. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കുള്ള സന്ദർശനം, വിവിധ സ്കോളർഷിപ്പുകൾ ലഭ്യമാക്കൽ, ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് നടത്തൽ, പെൺകുട്ടികൾക്ക് തായ്കോണ്ടോ പരിശീലനം, ശാസ്ത്രസാങ്കേതികരംഗത്തെ പ്രമുഖരുമായി സംവദിക്കൽ, സാമൂഹികപ്രവർത്തനത്തിന് അവസരം ഒരുക്കൽ എന്നിവ പരിപാടിയുടെ ഭാഗമായി നടത്തും. വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും നിരന്തരപരിശീലനങ്ങളും സംഘടിപ്പിക്കും. പദ്ധതിയുടെ സാമ്പത്തികം രക്ഷിതാക്കളുടെ സമിതി നിർവഹിക്കും. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർഥികൾക്ക് സ്പോൺസർഷിപ് ലഭ്യമാക്കും. പി.ടി.എ മാനേജ്മ​െൻറ്്്്്്്്്, തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ എന്നിവയുടെ സഹായം തേടും. പദ്ധതിയുടെ നടത്തിപ്പിനായി പ്രിൻസിപ്പൽ പി. ആബിദ ചെയർമാനായും കരിയർ ഗൈഡൻസ് ജില്ല കോഒാഡിനേറ്ററും അധ്യാപക അവാർഡ് ജേതാവ് നിസാർ ചേലേരി കോഒാഡിനേറ്ററായും പി. സുരേഷ്ബാബു കൺവീനറായും ജനറൽ കമ്മിറ്റി രൂപവത്കരിച്ചിട്ടുണ്ട്. ഏകദിനപരിശീലനവും പ്രഥമ ബാച്ചി​െൻറ ഉദ്ഘാടനവും കോഴിക്കോട് സർവകലാശാല സിൻഡിക്കേറ്റ് അംഗം കെ.കെ. ഹനീഫ നിർവഹിച്ചു. മണാട്ട് ഹസൻകോയ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ പി. ആബിദ വിൻസ്കാൻ ലോഗോ ഏറ്റുവാങ്ങി. നിസാർ ചേലേരി പദ്ധതി വിശദീകരിച്ചു. സി.കെ. അശോകൻ, പി.സി. സുരേഷ്, കെ.വി. സുരേഷ്, ടി.ആർ. ഗിരീഷ്, കെ. നിഷ, പി. സുരേഷ്ബാബു, രവി നങ്ങാറത്ത്, കെ.എം. ബാബു, കെ.എം. നന്ദന എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.