കൂത്താളി ബാങ്ക്​ പ്യൂൺ പരീക്ഷ ഉദ്യോഗാർഥികൾ തടസ്സപ്പെടുത്തി

പേരാമ്പ്ര: കൂത്താളി സഹകരണബാങ്കി​െൻറ പ്യൂൺ തസ്തികയിലേക്ക് സഹകരണ വകുപ്പ് നടത്തിയ പരീക്ഷ ഉദ്യോഗാർഥികൾ തടസ്സപ്പെടുത്തി. പേരാമ്പ്ര ബാങ്ക് ഓഡിറ്റോറിയത്തിൽ വെള്ളിയാഴ്ച 11 മണിക്കാണ് പരീക്ഷ നടത്താൻ നിശ്ചയിച്ചത്. 15 ഓളം പേരാണ് എത്തിയിരുന്നത്. പരീക്ഷാഹാളിൽ കടന്ന ഇവരിൽ ചിലർ ചോദ്യപേപ്പർ വലിച്ചുകീറുകയായരിന്നു. ചോദ്യേപപ്പർ ചോർത്തിക്കൊടുത്തെന്നാരോപിച്ചാണ് പരീക്ഷ തടസ്സപ്പെടുത്തിയത്. യൂത്ത് കോൺഗ്രസ് പ്രവർത്തകരും സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സ്ഥലത്തുണ്ടായിരുന്നു. യു.ഡി.എഫി​െൻറ നേതൃത്വത്തിലാണ് ബാങ്ക് ഭരിക്കുന്നത്. പരീക്ഷ നിർത്തിവെക്കണമെന്ന് ഡി.സി.സിയും മണ്ഡലം, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റികളും ആവശ്യപ്പെട്ടെങ്കിലും ബാങ്ക് ഭരണസമിതി വഴങ്ങിയില്ല. എന്നാൽ നിയമാനുസരണമാണ് പരീക്ഷ നടത്താൻ തീരുമാനിച്ചതെന്നാണ് ബാങ്ക് പ്രസിഡൻറ് മഹിമ രാഘവൻ നായർ പറയുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.