ബാലുശ്ശേരി: കിനാലൂരിലെ നിർദിഷ്ട ആശുപത്രി മാലിന്യ സംസ്കരണ പ്ലാൻറ് താൽക്കാലികമായി നിർത്തിവെക്കാൻ തീരുമാനം. വ്യവസായവകുപ്പ് മന്ത്രി എ.സി. മൊയ്തീൻ വിളിച്ചുചേർത്ത യോഗത്തിലാണ് തീരുമാനം കൈക്കൊണ്ടത്. മാലിന്യ പ്ലാൻറിനെതിരെ പ്രതിഷേധം ശക്തമായതോടെയാണ് മന്ത്രി എ.സി. മൊയ്തീെൻറ സാന്നിധ്യത്തിൽ കിനാലൂരിലെ വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളും വ്യവസായ വികസന കേന്ദ്രത്തിലെ അലോട്ടീസ് അസോസിയേഷൻ ഭാരവാഹികളും കോഴിക്കോട് ഗസ്റ്റ് ഹൗസിൽ ചർച്ച നടത്തിയത്. പ്ലാൻറ് സ്ഥാപിക്കുന്നതോടെ നാട്ടുകാർക്കുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങളെക്കുറിച്ച് പഠിക്കാനും ജനവാസ കേന്ദ്രത്തിെൻറ സ്ഥിതിഗതികൾ പരിശോധിക്കാനും ജില്ല കലക്ടർ യു.വി. ജോസിനെ നിയോഗിച്ചിട്ടുണ്ട്. ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന ഒരു പദ്ധതിക്കും സർക്കാർ കൂട്ടുനിൽക്കുകയില്ലെന്ന് മന്ത്രി പറഞ്ഞു. കിനാലൂർ വ്യവസായ വികസന കേന്ദ്രത്തിനുള്ളിലെ റോഡുകളും പൊതുവഴികളും നിയന്ത്രണമേർപ്പെടുത്തി പൊതുജനങ്ങൾക്ക് യാത്ര ചെയ്യാനുള്ള സൗകര്യം ഏർപ്പെടുത്തുമെന്നും തദ്ദേശീയരായ ആളുകൾക്ക് വ്യവസായ സ്ഥാപനങ്ങളിൽ തൊഴിലവസരങ്ങൾ കൊടുക്കുമെന്നും നിലവിലുള്ള മിനിമം വേജ് ആക്ട് പ്രകാരം തൊഴിലാളികൾക്ക് കൂലി നൽകാനുള്ള നടപടി എടുക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. ഇതിനായി ജില്ലയുടെ ചാർജുള്ള മന്ത്രി ടി.പി. രാമകൃഷ്ണൻ കിനാലൂർ വ്യവസായ വികസന കേന്ദ്രം സ്ഥലം സന്ദർശിച്ച് വിവരങ്ങൾ ആരായുമെന്നും വ്യവസായ മന്ത്രി പറഞ്ഞു. ചർച്ചയിൽ പുരുഷൻ കടലുണ്ടി എം.എൽ.എ, ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് വി. പ്രതിഭ, പനങ്ങാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വി.എം. കമലാക്ഷി, വിവിധ കക്ഷി നേതാക്കളായ ഇസ്മാഇൗൽ കുറുെമ്പായിൽ, ഷാജി കെ. പണിക്കർ, ടി.വി. പ്രജീഷ്, അബ്ദുൽ സലാം, അബ്ദുറഹിമാൻ കുട്ടി, വാർഡ് അംഗം പി.കെ. നാസർ, ദേവേശൻ, പി.പി. മുസമ്മിൽ എന്നിവർ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.