വീടിനുനേരെ സ്​ഫോടകവസ്​തുവെറിഞ്ഞു

വടകര: നിർമാണത്തിലിരിക്കുന്ന . ആർ.എസ്.എസ് പ്രവർത്തകൻ മുള്ളമ്പത്ത് കിഴക്കയിൽ പി.കെ. പ്രജീഷി​െൻറ വീടിനുനേരെയാണ് ആക്രമണമുണ്ടായത്. ശനിയാഴ്ച രാത്രി 12 മണിയോടെയാണ് സംഭവം. ആക്രമണത്തിനു പിന്നിൽ സി.പി.എം പ്രവർത്തകരെന്ന് സംശയിക്കുന്നതായി വീട്ടുകാർ പറഞ്ഞു. ബി.ജെ.പി കൊടികൾ നശിപ്പിക്കുകയും കെ.ടി. ജയകൃഷ്ണൻ മാസ്റ്ററുടെ ഛായാചിത്രത്തിൽ കരിഒായിൽ ഒഴിക്കുകയും ചെയ്തിരുന്നതായി പരാതിയുണ്ടായിരുന്നു. ആക്രമണത്തെ ബി.ജെ.പി ഏറാമല പഞ്ചായത്ത് കമ്മിറ്റി അപലപിച്ചു. പ്രസിഡൻറ് ബാലഗോപാലൻ അധ്യക്ഷത വഹിച്ചു. അനന്തൻ ഏറാമല, മന്മഥൻ എന്നിവർ സംസാരിച്ചു. വീട്ടിൽ നിർത്തിയിട്ട കാർ എറിഞ്ഞുതകർത്തു വടകര: പഴങ്കാവ് ബി.ജെ.പി ബൂത്ത് പ്രസിഡൻറ് കക്കാട്ട് രാഘവ​െൻറ വീട്ടിൽ നിർത്തിയിട്ട കാർ എറിഞ്ഞുതകർത്തു. ഇന്നലെ രാത്രി രണ്ടുമണിയോടെയാണ് സംഭവം. രാഘവ​െൻറ മകൻ ശ്രീകാന്തി​െൻറ പേരിലുള്ള ഹ്യുണ്ടായി ഇയോൺ കാറാണ് തകർത്തത്. കുറച്ചു ദിവസങ്ങൾക്കുമുമ്പ് പഴങ്കാവിലും അടുത്ത പ്രദേശങ്ങളിലും ബി.ജെ.പി പ്രവർത്തകർ സ്ഥാപിച്ച കൊടികളും ബോർഡുകളും നശിപ്പിക്കപ്പെട്ടിരുന്നു. ഇതിനെ ചോദ്യംചെയ്ത ഇദ്ദേഹത്തി​െൻറ മകൻ അമൽകാന്തിനെ ചിലർ വീട്ടിൽ കയറി ആക്രമിച്ചിരുന്നു. ഇതി​െൻറ തുടർച്ചയാണ് ആക്രമണമെന്ന് ബി.ജെ.പി നേതൃത്വം ആരോപിച്ചു. കാർ തകർത്തതിനെതിരെ ഉടമ വടകര പൊലീസിൽ പരാതി നൽകി. പ്രതിഷേധിച്ചു വടകര: മണ്ഡലത്തിൽ പലയിടങ്ങളിൽ സി.പി.എം അഴിച്ചുവിടുന്ന ആക്രമണങ്ങളിൽ ബി.ജെ.പി മണ്ഡലം കമ്മിറ്റി പ്രതിഷേധിച്ചു. മണ്ഡലം പ്രസിഡൻറ് എം. രാജേഷ്കുമാർ അധ്യക്ഷത വഹിച്ചു. പി.എം. അശോകൻ, സി.പി. ചന്ദ്രൻ, അടിയേരി രവീന്ദ്രൻ, കടത്തനാട് ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.