നവോത്ഥാന സംരംഭങ്ങൾക്ക് ദിശാബോധം നഷ്​ടമാകുന്നു ^ഫസൽ ഗഫൂർ

നവോത്ഥാന സംരംഭങ്ങൾക്ക് ദിശാബോധം നഷ്ടമാകുന്നു -ഫസൽ ഗഫൂർ ഫറോക്ക്: കേരളത്തിൽ സ്ഥാപനങ്ങളും കോഴ്സുകളും തുടങ്ങുന്നതിൽ സംഘടനകൾക്ക് കൃത്യമായ ദിശാബോധം നഷ്ടമാകുന്നതാണ് നവോത്ഥാന സംരംഭങ്ങളുടെ പ്രതിസന്ധിയെന്ന് എം.ഇ.എസ് പ്രസിഡൻറ് ഡോ. ഫസൽ ഗഫൂർ. ഫാറൂഖ് കോളജിൽ പ്ലാറ്റിനേജ് 17 എക്സിബിഷ​െൻറ ഭാഗമായി 'നവോത്ഥാനം, വിദ്യാഭ്യാസം, കേരളീയ പരിസരം' എന്ന സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്വാശ്രയ മേഖലയിലെ താങ്ങാവുന്നതിലപ്പുറമുള്ള ഫീസ് സ്വാശ്രയ ദുരന്തമായിരിക്കുകയാണ്. യോഗ്യരായ വിദ്യാർഥികൾക്ക് ആവശ്യമുള്ള മെഡിക്കൽ വിദ്യാഭ്യാസം നേടാനുള്ള അവസരമില്ലാത്തതും ഒരു പോരായ്മയാണ്. അറബുവത്കരണം, ആര്യവത്കരണം, പാശ്ചാത്യവത്കരണം ഇവ മൂന്നുമാണ് നമ്മുടെ സമൂഹത്തെ ഇപ്പോൾ ബാധിച്ചിരിക്കുന്ന അഭിനവ പിശാചെന്നും അദ്ദേഹം പറഞ്ഞു. ഫാറൂഖ് കോളജ് മാനേജിങ് കമ്മിറ്റി പ്രസിഡൻറ് പി.കെ. അഹമ്മദ് അധ്യക്ഷത വഹിച്ചു. ചരിത്രകാരന്മാരായ ഡോ. പി.എം. മുബാറക് പാഷ, ഡോ. ഹുസൈൻ രണ്ടത്താണി, ഫാറൂഖ് കോളജ് മാനേജർ സി.പി. കുഞ്ഞിമുഹമ്മദ്, പ്രിൻസിപ്പൽ പ്രഫ. ഇ.പി. ഇമ്പിച്ചിക്കോയ, ആർ.യു.എ കോളജ് പ്രിൻസിപ്പൽ ഡോ. മുസ്തഫ ഫാറൂഖി എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.