പ്ലാറ്റിനേജ്: ശ്രദ്ധേയമായി ഫാറൂഖ് എ.എൽ.പി സ്കൂൾ സ്​റ്റാൾ

ഫറോക്ക്: വിദ്യാഭ്യാസത്തി​െൻറ അനുക്രമമായ വളർച്ചയുടെ ദൃശ്യബിംബങ്ങളൊരുക്കി റൗദത്തുൽ ഉലൂം അസോസിയേഷ​െൻറ പ്ലാറ്റിനേജ് ആഘോഷത്തി​െൻറ ഭാഗമായി നടക്കുന്ന എക്സിബിഷനിൽ ഫാറൂഖ് എ.എൽ.പി സ്കൂൾ ശ്രദ്ധ പിടിച്ചുപറ്റി. 60കളിലെ ക്ലാസ്മുറി പിന്നിട്ട് ദാരിദ്യത്തി​െൻറയും വിശപ്പി​െൻറയും പഴയകാല പഠനാനുഭവം പങ്കുവെച്ച് മണ്ണപ്പത്തി​െൻറയും കൊത്തങ്കല്ലി​െൻറയും കക്കു കളിയുടെയും കളിമുറ്റവും കടന്നാണ് കാണികൾ പുറത്തുകടക്കുക. സ്കൂൾ സ്വന്തമായി പുറത്തിറക്കിയ യൂട്യൂബ് ചാനലായ 'ഇല' പന്തലിൽ ആളുകളുടെ തിരക്കാണ്. സ്കൂളി​െൻറ മികവുകൾ, സ്കൂൾ തീം സോങ്, വിദ്യാർഥികളൊരുക്കിയ ഷോർട് ഫിലിം 'ഉച്ചക്കഞ്ഞി', സ്കൂൾ നിർമിച്ച നാടകം എന്നിവ പ്രദർശിപ്പിക്കുന്ന യുട്യൂബ് 'ഇല' സ്റ്റുഡിയോ ശ്രദ്ധിക്കപ്പെട്ടു. പ്രദർശനം ചൊവ്വാഴ്ച സമാപിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.