സുല്‍ത്താന്‍ബത്തേരി: വിദ്യാര്‍ഥിയെ പ്രകൃതി വിരുദ്ധപീഡനത്തിനിരയാക്കിയ വയോധികൻ അറസ്റ്റില്‍. കോളിയാടി പൂഞ്ഞാലില്‍ പറമ്പില്‍ ഭാസ്‌കരന്‍ (64) ആണ് അറസ്റ്റിലായത്. ഇയാള്‍ക്കെതിരെ പോക്‌സോ നിയമപ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തു. നെന്മേനി പഞ്ചായത്തിലെ 12 വയസ്സുകാരനെയാണ് ഇയാള്‍ പീഡനത്തിനിരയാക്കിയതെന്നാണ് പരാതി. സംഭവത്തിനുശേഷം മാനസിക അസ്വസ്ഥതകള്‍ പ്രകടിപ്പിച്ച കുട്ടിയെ സ്‌കൂളിലെ അധ്യാപകന്‍ കൗണ്‍സലിങ് നടത്തിയപ്പോഴാണ് പീഡന വിവരം പുറത്തറിയുന്നത്. തുടര്‍ന്ന് അധ്യാപകന്‍ ചൈല്‍ഡ് ലൈനില്‍ വിവരമറിയിച്ചതോടെ െചെല്‍ഡ് ലൈൻ അധികൃതരുടെ നിര്‍ദേശ പ്രകാരം ബത്തേരി പൊലീസ് കേസെടുക്കുകയുമായിരുന്നു. പീഡിപ്പിച്ചയാളെ തനിക്കറിയില്ലെന്നാണ് കുട്ടി പൊലീസിനോട് പറഞ്ഞിരുന്നത്. എന്നാല്‍, മൊഴിയിലെ വൈരുധ്യം പൊലീസിെൻറ ശ്രദ്ധയില്‍പ്പെട്ടതിനെതുടര്‍ന്ന്, കുട്ടിയെ കൗണ്‍സലിങ്ങിന് വിധേയമാക്കിയപ്പോഴാണ് പ്രതിയെക്കുറിച്ചുള്ള സൂചന ലഭിച്ചത്. ഇയാള്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നതിനാലാണ് പീഡനവിവരം കുട്ടി മറച്ചുവെച്ചതെന്ന് പൊലീസ് പറഞ്ഞു. ഭാര്യയുമായി അകന്ന് വേറെ സ്ഥലത്താണ് ഇയാള്‍ താമസിച്ചിരുന്നത്. പ്രതിയെ ബത്തേരി സി.െഎ എം.ഡി. സുനിലിെൻറ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് അറസ്റ്റ് ചെയ്തത്. കൽപറ്റ പ്രത്യേക കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. WEDWDL24 bhaskaran ഭാസ്‌കരന്‍ പൊതുസ്ഥലത്ത് മദ്യപിച്ച ആറുപേർ പിടിയിൽ വൈത്തിരി: വൈത്തിരി ടൗണിൽ പൊതുസ്ഥലത്ത് മദ്യപിച്ച ആറു പേരെ പൊലീസ് പിടികൂടി. രണ്ടിടങ്ങളിൽ നിന്നാണ് പൊലീസ് ഇവരെ പിടികൂടിയത്. രാത്രികാലങ്ങളിൽ സ്റ്റേഷൻ പരിധിയിൽ പൊലീസ് പട്രോളിങ് വർധിപ്പിക്കാനും ബക്രീദ്- - ഓണം അവധി ദിനങ്ങളിൽ പ്രത്യേക നിരീക്ഷണം നടത്താനും തീരുമാനിച്ചതായി വൈത്തിരി പൊലീസ് എസ്.ഐ രാധാകൃഷ്‌ണൻ അറിയിച്ചു. വ്യാജ മദ്യ വിൽപന മുൻവർഷത്തെ അപേക്ഷിച്ചു കുറഞ്ഞതായി അദ്ദേഹം പറഞ്ഞു. വൈത്തിരിയിലെ പൊതുമദ്യപാനത്തെക്കുറിച്ച് 'മാധ്യമം' ബുധനാഴ്ച വാർത്ത നൽകിയിരുന്നു. പെരുന്നാള്‍ നമസ്‌കാര സമയം ഈദ്ഗാഹുകള്‍: മേപ്പാടി സംയുക്ത ഈദ്ഗാഹ്- സലിം മുസ്ലിയാര്‍ -8.15 കല്‍പറ്റ എം.സി.എഫ് ഗ്രൗണ്ട്- ജമാലുദ്ദീന്‍ ഫാറൂഖി -8.15 മസ്ജിദുകൾ: -മുട്ടില്‍ മസ്ജിദുത്തൗഹീദ് -ഉബൈദുല്ല സ്വലാഹി --- 8.00 കുട്ടമംഗലം മസ്ജിദുല്‍ മുജാഹിദീന്‍- ഹാസില്‍ -8.00 അച്ചൂര്‍ ആറാം മൈല്‍ സലഫി മസ്ജിദ്- അബ്ദു റസാഖ് സലഫി -8.00 റിപ്പണ്‍ മസ്ജിദുല്‍ ഇഹ്‌സാന്‍- അബ്ദുല്‍ജലീല്‍ മദനി -8.00 കല്ലൂര്‍ മസ്ജിദുറഹ്മ- മുസ്തഫ ഫാറൂഖി- 8.00 ദേവാല സലഫി മസ്ജിദ് -ആലിക്കുട്ടി സാഹിബ് -8.00 പന്തലൂര്‍ സലഫി മസ്ജിദ്- അബ്ദുസലാം അന്‍സാരി -8.00 കണിയാമ്പറ്റ മില്ല് മുക്ക് സലഫി മസ്ജിദ്- അബ്ദുസലാം സ്വലാഹി- 8.00 വെള്ളമുണ്ട എട്ടേനാല്‍ സലഫി മസ്ജിദ്- ജംഷീര്‍ സ്വലാഹി- 8.00 കോറോം സലഫി മസ്ജിദ്- അബ്ദുല്‍ ജലീല്‍ മൗലവി -8.00 കല്‍പറ്റ മസ്ജിദുല്‍ മുജാഹിദീന്‍- യൂനുസ് ഉമരി- 8.15 അമ്പലവയല്‍ മസ്ജിദുല്‍ അന്‍സാര്‍-ഹമീദ് മൗലവി -8.15 പടിഞ്ഞാറത്തറ സലഫീമസ്ജിദ്- അബ്ദുല്‍കരീം മൗലവി- 8.30 മീനങ്ങാടി സലഫി മസ്ജിദ്- അബ്ദുറഹ്മാന്‍ സലഫി- 8.30 പിണങ്ങോട് മസ്ജിദുല്‍ മുജാഹിദീന്‍- അബ്ദുല്‍ അസീസ് മൗലവി -8.30 കാരക്കുനി മസ്ജിദുന്നൂർ -യൂസുഫ് മാസ്റ്റര്‍- 7.45 കമ്പളക്കാട് മസ്ജിദുസലാം -ലുഖ്മാന്‍ മൗലവി- 7.45 വെള്ളമുണ്ട പത്താംമൈല്‍ സലഫി മസ്ജിദ്- സയ്യിദലി സ്വലാഹി- 7.30 സുല്‍ത്താന്‍ബത്തേരി മസ്ജിദുല്‍ മനാർ -അലി അക്ബര്‍ -8.15 പരിയാരം മഹല്ല് ജുമാമസ്ജിദ് - 8.30 തലപ്പുഴ ടൗൺ ജുമമസ്ജിദ് (സമസ്ത)- ഉസ്താദ് എം. ഹസൻ മുസ്‌ലിയാർ അൽഖാസിമി - 8.00 ചെലഞ്ഞിച്ചാൽ ജുമാമസ്ജിദ് അബ്ദുൽ സലാം യമാനി - 8.00 തേറ്റമല ജുമാമസ്ജിദ്: ജാഫർ സഅ്ദി -7.30 പേര്യ ടൗൺ ജുമാ മസ്ജിദ് : ഖത്തീബ് അസ്ലം വാഫി -8.00 താഴെ പേര്യ ജുമാ മസ്ജിദ് ഖത്തീബ് ഉമർ സഅ്ദി - 8.00
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.