പെരുന്നാൾ നമസ്കാരം -add - പനമരം മസ്ജിദ് ഹുദ -8.00 പനമരം ടൗൺ ജുമാ മസ്ജിദ്-8.30 ചങ്ങാടകടവ് ജുമാ മസ്ജിദ്-8.30 വാടോച്ചാൽ ജുമാ മസ്ജിദ്- 8.30 നഞ്ചന്‍കോട് -വയനാട്-നിലമ്പൂര്‍ റെയില്‍വേ സര്‍വേക്കുള്ള അനുമതി നല്‍കാന്‍ തയാറെന്ന് കര്‍ണാടക BANGLORE EDITION TOO സുല്‍ത്താന്‍ ബത്തേരി: നഞ്ചന്‍കോട് --വയനാട് --നിലമ്പൂര്‍ റെയില്‍പാതയുടെ അനുമതി സംബന്ധിച്ച് കര്‍ണാടകയുമായി നടത്തിയ ചര്‍ച്ചയില്‍ അനുകൂല തീരുമാനം. കര്‍ണാടക വനത്തിലൂടെ കടന്നുപോകുന്ന ഭാഗത്തിെൻറ സര്‍വേക്ക് അനുമതി നല്‍കുമെന്ന് കര്‍ണാടക അഡീഷനല്‍ ചീഫ് സെക്രട്ടറി, പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ എന്നിവര്‍ അറിയിച്ചു. പാതയുടെ അനുമതിക്കായി ഐ.സി. ബാലകൃഷ്ണൻ എം.എൽ.എയും നീലഗിരി വയനാട് എന്‍.എച്ച് ആൻഡ് െറയില്‍വേ ആക്ഷന്‍ കമ്മിറ്റി ഭാരവാഹികളും ചേര്‍ന്ന് കര്‍ണാടകയുമായി നടത്തിയ ചര്‍ച്ചയിലാണ് അനുകൂല തീരുമാനമുണ്ടായത്. നഞ്ചന്‍കോട് -- നിലമ്പൂര്‍ പാതയുടെ സര്‍വേക്ക് അനുമതി നല്‍കുമെന്ന് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ മേയ് 26 ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ജനപ്രതിനിധികളുമുള്‍പ്പെട്ട സംഘത്തിന് ഉറപ്പുനല്‍കിയിരുന്നു. മാര്‍ച്ച് 17ന് ഡോ. ഇ. ശ്രീധരനും ട്രാന്‍സ്‌പോര്‍ട്ട് സെക്രട്ടറിയും കര്‍ണാടക അഡീഷനല്‍ ചീഫ് സെക്രട്ടറിയുമായി നടത്തിയ ചര്‍ച്ചയിലും പാതയുടെ സര്‍വേക്ക് അനുമതി നല്‍കുന്നതിനാവശ്യമായ തുടര്‍നടപടികള്‍ സ്വീകരിക്കാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍, കേരളത്തിെൻറ ഭാഗത്തുനിന്ന് പിന്നീട് തുടര്‍നടപടികള്‍ സ്വീകരിക്കാത്തതായിരുന്നു അനുമതി വൈകാന്‍ കാരണം. സര്‍വേ നടത്താനുള്ള അനുമതി നല്‍കില്ലെന്ന് ഇതുവരെ പറഞ്ഞിട്ടില്ലെന്ന് അഡീഷനല്‍ ചീഫ് സെക്രട്ടറി വ്യക്തമാക്കിയതോടെ സര്‍ക്കാര്‍ നിരത്തിയ വാദങ്ങള്‍ പൊളിയുകയാണ്. കര്‍ണാടക വനംവകുപ്പ് ഉദ്യോഗസ്ഥര്‍ നിലപാട് വ്യക്തമാക്കിയതോടെ ആശങ്കകള്‍ അവസാനിച്ചിരിക്കുകയാണ്. പ്രധാന തടസ്സം മാറിയതിനാല്‍ ഇനി വേണ്ടത് സര്‍ക്കാര്‍ തലത്തിലുള്ള ഊര്‍ജിതമായ ഇടപെടലുകളാണ്. ചര്‍ച്ചയില്‍ കര്‍ണാടക സ്റ്റേറ്റ് ഫോറസ്റ്റ് ഇന്‍ഡസ്ട്രീസ് കോര്‍പറേഷന്‍ ചെയര്‍മാന്‍ എസ്.ഇ. സുധീന്ദ്ര, കെ.പി.സി.സി. ജനറല്‍ സെക്രട്ടറി സജീവ് ജോസഫ്, നീലഗിരി--വയനാട് എന്‍.എച്ച് ആൻഡ് റെയില്‍വേ ആക്ഷന്‍ കമ്മിറ്റി ഭാരവാഹികളായ അഡ്വ. ടി.എം. റഷീദ്, അഡ്വ. പി. വേണുഗോപാല്‍, അഭിഷേക് നായര്‍, ഷിജു സെബാസ്റ്റ്യന്‍ എന്നിവര്‍ പങ്കെടുത്തു. WEDWDL25 ഐ.സി. ബാലകൃഷ്ണൻ എം.എൽ.എയുടെ നേതൃത്വത്തിൽ കർണാടക അധികൃതരുമായി നടന്ന ചർച്ച
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.