വൈറോളജി ലാബുണ്ട് എന്നാൽ, ഫലത്തിനായി ദിവസങ്ങൾ കാത്തിരിക്കണം

വൈറോളജി ലാബുണ്ട്, ഫലത്തിനായി ദിവസങ്ങൾ കാത്തിരിക്കണം *താലൂക്ക് ആശുപത്രിയിലെ ആധുനിക സൗകര്യങ്ങളോടെ ആരംഭിച്ച ലാബ് കാര്യക്ഷമമല്ലെന്ന് പരാതി *ലാബുണ്ടായിട്ടും സാമ്പിളുകൾ മണിപ്പാലിലേക്ക് അയക്കുന്നത് തുടരുന്നു p3 lead സുല്‍ത്താന്‍ ബത്തേരി: ബത്തേരി താലൂക്ക് ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്ന ജില്ലയിലെ ഏക വൈറോളജി ലാബി​െൻറ പ്രവര്‍ത്തനം കാര്യക്ഷമമല്ലെന്ന ആരോപണം ശക്തമാകുന്നു. സാംക്രമിക രോഗങ്ങള്‍ കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യുന്ന വയനാട്ടില്‍ ഇവ വേഗത്തില്‍ കണ്ടെത്തി ചികിത്സ ലഭിക്കുന്നതിനു വേണ്ടിയാണ് കോടികള്‍ മുതല്‍മുടക്കി വൈറോളജി ലാബ് തുടങ്ങിയത്. അത്യാധുനിക ഉപകരണങ്ങളോടുകൂടിയ ലാബ് കൊണ്ട് സാധാരണക്കാരന് ഒരു ഗുണവും ലഭിക്കുന്നില്ല. രക്തസാമ്പിള്‍ എടുത്ത് 24 മണിക്കൂറിനുള്ളില്‍ ഫലം അറിഞ്ഞ് ചികിത്സ ലഭിക്കുക എന്ന ലക്ഷ്യത്തോടെയാണ് ലാബ് ആരംഭിച്ചതെങ്കിലും രോഗിയില്‍ നിന്ന് ശേഖരിച്ച രക്തം മണിപ്പാല്‍ യൂനിവേഴ്‌സിറ്റിയിലേക്കാണ് ഇപ്പോഴും അയക്കുന്നത്. ഇതി​െൻറ ഫലം അറിയാന്‍ രോഗി ദിവസങ്ങള്‍ കാത്തിരിക്കേണ്ട അവസ്ഥയാണ്. രോഗ നിര്‍ണയം നടത്താനാവാതെ ഡോക്ടര്‍മാരും ബുദ്ധിമുട്ടുകയാണ്. 2016 ഡിസംബര്‍ 18ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജയാണ് ലാബി​െൻറ ഉദ്ഘാടനം നിര്‍വഹിച്ചത്. സംസ്ഥാന ആരോഗ്യ വകുപ്പും മണിപ്പാല്‍ സ​െൻറർ ഫോര്‍ വൈറസ് റിസര്‍ച്ചും മണിപ്പാല്‍ യൂനിവേഴ്‌സിറ്റിയും സംയുക്തമായാണ് സാംക്രമിക രോഗ നിര്‍ണയ കേന്ദ്രം (വൈറോളജി ലാബ്) ബത്തേരി താലൂക്ക് ആശുപത്രിയില്‍ തുടങ്ങിയത്. പരിശോധനക്കു വേണ്ടി രോഗിയില്‍ നിന്നും രക്തം ശേഖരിക്കുന്നതിനായി ബത്തേരി ഫെയര്‍ലാൻറിൽ പ്രവര്‍ത്തിക്കുന്ന താലൂക്ക് ആശുപത്രി, മാനന്തവാടി ജില്ല ആശുപത്രി എന്നിവിടങ്ങളില്‍ ഉപ കേന്ദ്രങ്ങളുണ്ട്. വൈറോളജി ലാബ് തുടങ്ങുന്നതിന് മുമ്പ് രക്തം പരിശോധനക്കായി മണിപ്പാലിലേക്കാണ് അയച്ചിരുന്നത്. ഇതി​െൻറ റിസള്‍ട്ടിനായി ആഴ്ചകള്‍ കാത്തിരിക്കുകയും വേണമായിരുന്നു. ഇതിലെ കാലതാമസം ഒഴിവാക്കാൻ കൂടി വേണ്ടിയായിരുന്നു ബത്തേരിയിൽ ലാബ് തുടങ്ങിയത്. എന്നാല്‍, സബ് സ​െൻററുകളിലൂടെ ശേഖരിക്കുന്ന രക്തവും മറ്റും ഇപ്പോഴും മണിപ്പാലിലേക്ക് തന്നെയാണ് അയക്കുന്നത്. ലാബ് പ്രവര്‍ത്തിക്കാനാവശ്യമായ കെട്ടിടം, വെള്ളം, വൈദ്യുതി തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ മാത്രമാണ് സര്‍ക്കാരി​െൻറതായുള്ളത്. ഒരു കോടിയോളം രൂപയുടെ അത്യാധുനിക ഉപകരണങ്ങളും മറ്റും മണിപ്പാല്‍ യൂനിവേഴ്‌സിറ്റിയുടേയും വൈറസ് റിസര്‍ച്ച് സ​െൻററിേൻറതുമാണ്. കഴിഞ്ഞ വര്‍ഷം കുരങ്ങു പനി പടര്‍ന്നുപിടിച്ച സാഹചര്യത്തിലാണ് വൈറോളജി ലാബി​െൻറ ആവശ്യകത ഉയര്‍ന്നുവന്നത്. കൂടുതല്‍ ആളുകള്‍ക്ക് രോഗം പടര്‍ന്നു പിടിക്കുന്ന അടിയന്തര സാഹചര്യത്തില്‍ വളരെ പെെട്ടന്നുതന്നെ രോഗം നിര്‍ണയിക്കാന്‍ ലാബിനു കഴിഞ്ഞിട്ടുണ്ട്. എന്നാല്‍, ഒറ്റപ്പെട്ട വൈറസ് രോഗ ലക്ഷണവുമായി എത്തുന്നവരുടെ രക്ത സാമ്പിളുകള്‍ മണിപ്പാലിലേക്കയക്കുകയാണിപ്പോഴും. ഇതുമൂലം രോഗ നിര്‍ണയവും ചികിത്സയും വൈകുന്നുമുണ്ട്. എന്നാല്‍, പ്രത്യേക ടെസ്റ്റുകള്‍ വേണ്ട കേസുകള്‍ മാത്രമാണ് മണിപ്പാലിലേക്ക് അയക്കുന്നതെന്നും മറ്റെല്ലാം ഇവിടെ നിന്നു തന്നെ നൽകുന്നുണ്ടെന്നുമാണ് ലാബ് അധികൃതരുടെ വാദം. ഡെങ്കി, കുരങ്ങ് പനി, മഞ്ഞപ്പിത്തം, എലിപ്പനി, ചെള്ള് പനി, എച്ച്‌-1 എന്‍-1, ഡിഫ്ത്തീരിയ തുടങ്ങി നിരവധി രോഗങ്ങള്‍ കണ്ടെത്തുവാനുള്ള സൗകര്യം ലാബിലുണ്ട്. വിവിധ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ നിന്നുമായി ദിവസേന അഞ്ചോളം രോഗങ്ങളുടെ സാമ്പിളുകള്‍ കിട്ടുന്നുണ്ടിവിടെ. WEDWDL11 ബത്തേരി താലൂക്ക് ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്ന വൈറോളജി ലാബ് സൂക്ഷിക്കുക, റോഡുകളിൽ വൻ ഗർത്തങ്ങളുണ്ട്... പുൽപള്ളി: ചെറ്റപ്പാലം- ഉദയക്കവല റോഡിലും ശശിമല-പള്ളിതാഴെ റോഡിലും വൻ ഗർത്തങ്ങൾ രൂപപ്പെട്ടത് അപകടങ്ങൾക്ക് വഴിയൊരുക്കുന്നു. പള്ളിതാഴെ റോഡിൽ രണ്ടാഴ്ചയായി ഗർത്തം രൂപപ്പെട്ടിട്ട്. ഇതി​െൻറ വിസ്തൃതി അനുദിനം വർധിക്കുകയാണ്. റോഡിനുനടുവിലായതിനാൽ വാഹനങ്ങളും മറ്റും ഇതിനുള്ളിൽപ്പെടാനും സാധ്യതയുണ്ട്. ഉദയക്കവല ജങ്ഷനിനടുത്താണ് റോഡി​െൻറ വശത്ത് ഒരാൾ ആഴത്തിൽ ഗർത്തം ഉണ്ടായിരിക്കുന്നത്. ഈ വഴി ശ്രദ്ധാപൂർവം നടന്നില്ലെങ്കിൽ ചതിക്കുഴിയിൽ വീഴുമെന്നുറപ്പാണ്. റോഡി​െൻറ സംരക്ഷണത്തിന് അധികൃതർ നടപടി കൈക്കൊള്ളണമെന്ന ആവശ്യം ശക്തമാണ്. WEDWDL21 കുഴികൾനിറഞ്ഞ ശശിമല-പള്ളിതാഴെ റോഡ്
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-12-12 04:18 GMT