ബംഗളൂരു: പാലാർ ബോംബ് സ്ഫോടന കേസിലെ പ്രതിയും വീരപ്പെൻറ കൂട്ടാളിയുമായിരുന്നയാൾ ചാമരാജ് നഗറിൽ കർണാടക പൊലീസിെൻറ പിടിയിലായി. കാട്ടുകൊള്ളക്കാരൻ വീരപ്പെൻറ കൂടെ നിരവധി ഒാപറേഷനുകളിൽ പെങ്കടുത്ത ഡമ്പ്ൾ ഗുണ്ടി എന്ന ശിവസാമിയെയാണ് (52) രാമപുര പൊലീസ് അറസ്റ്റ് ചെയ്തത്. കർണാടകയിലെ പാലാറിൽ സ്പെഷൽ ടാസ്ക് ഫോഴ്സ് ടീമിനു നേരെ വീരപ്പെൻറ സംഘം നടത്തിയ കുഴിബോംബ് ആക്രമണത്തിൽ 22 പേർ കൊല്ലപ്പെട്ടിരുന്നു. 1993 ഏപ്രിൽ ഒമ്പതിനാണ് കേസിന് ആസ്പദമായ സംഭവം. തമിഴ്നാട്ടിൽ നിരവധി കേസുകളിലും ഇയാൾ പ്രതിയാണ്. 2004ൽ വീരപ്പൻ കൊല്ലപ്പെട്ട ശേഷം സംഘാംഗങ്ങളിൽ പലരും പൊലീസ് പിടിയിലായിരുന്നു. പൊലീസിെൻറ കണ്ണുവെട്ടിച്ച് ചാമരാജ് നഗർ ജില്ലയിലെ കുഗ്രാമത്തിൽ നെയ്ത്തുജോലിയുമായി കഴിയുകയായിരുന്നു ശിവസാമി. 1992ൽ ഹന്നൂരിലെ ഖനി മുതലാളിയായിരുന്ന സാമ്പംഗി രാമയ്യയുടെ മകൻ രാമമൂർത്തിയെ തട്ടിക്കൊണ്ടുപോയ കേസിലും ശിവസാമി പ്രതിയാണ്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.