ജി.എസ്​.ടി: ആദ്യമാസം സർക്കാറിന്​ ലഭിച്ചത്​ 92,283 കോടി

ന്യൂഡൽഹി: രാജ്യത്ത് ഏകീകൃത ചരക്കു-സേവന നികുതി (ജി.എസ്.ടി) നടപ്പാക്കിയതിനെതുടർന്ന് ഒറ്റമാസം കൊണ്ട് പിരിഞ്ഞുകിട്ടിയത് 92,283 കോടി രൂപ. ജി.എസ്.ടി നിലവിൽവന്ന ജൂലൈയിലാണ് മൊത്തം നികുതിദായകരുടെ 64.42 ശതമാനം പേരിൽനിന്ന് ഇത്രയും വലിയ സംഖ്യ ലഭിച്ചതെന്ന് ധനമന്ത്രി അരുൺ െജയ്റ്റ്ലി പറഞ്ഞു. ഇതിൽ 14,894 കോടി കേന്ദ്ര ജി.എസ്.ടിയിലും 22,722 കോടി സംസ്ഥാന ജി.എസ്.ടിയിലുമാണ്. 47,469 കോടി ഇൻറഗ്രേറ്റഡ് ജി.എസ്.ടിക്ക് പുറമെ ന്യൂനതകൾ പരിഹരിച്ചതിനുള്ള സെസ്, ആഡംബര വസ്തുക്കൾക്ക് ഇൗടാക്കിയ സെസ് എന്നിങ്ങനെ 7198 കോടിയും ലഭിച്ചു. ബാക്കിയുള്ള റിേട്ടണുകൾ കൂടി ഫയൽ ചെയ്യുന്നതോടെ ജൂലൈയിലെ വരുമാനം ഇനിയും വർധിക്കും. വാറ്റ്, എക്സൈസ്, സർവിസ് തുടങ്ങി നേരേത്ത നിലവിലുണ്ടായിരുന്ന ഡസനിലേറെ കേന്ദ്ര, സംസ്ഥാന നികുതികൾ റദ്ദാക്കിയാണ് ജി.എസ്.ടി നടപ്പാക്കിയത്. ജൂലൈയിൽ 91,000 കോടി പുതിയ സംവിധാനത്തിൽ ലഭിക്കുമെന്നാണ് ധനമന്ത്രാലയം കണക്ക് കൂട്ടിയത്. എന്നാൽ, പ്രതീക്ഷക്കപ്പുറത്തെ വരുമാനമാണുണ്ടായത്. മൊത്തം നികുതിദായകരുടെ 64.42 ശതമാനം, അതായത് 38.38 ലക്ഷം പേരാണ് ജി.എസ്.ടി സംവിധാനത്തിൽ ജൂലൈയിൽ രജിസ്റ്റർ ചെയ്തത്. ആദ്യമാസത്തെ റിേട്ടൺ ഫയൽ ചെയ്യുന്നതിനും നികുതി അടയ്ക്കുന്നതിനുമുള്ള സമയപരിധി ആഗസ്റ്റ് 25ന് അവസാനിക്കും. വൈകുന്നവരിൽനിന്ന് ഒരു ദിവസത്തേക്ക് കേന്ദ്ര ജി.എസ്.ടിയിലും സംസ്ഥാന ജി.എസ്.ടിയിലും 100 രൂപ വീതം പിഴ ഇൗടാക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.