മദ്​റസ അധ്യാപകർക്ക് ബോണസ് വിതരണം

ഫറോക്ക്: റേഞ്ച് മദ്റസ മാനേജ്‌മ​െൻറ് അസോസിയേഷൻ സംഘടിപ്പിച്ച മദ്റസ അധ്യാപകർക്കുള്ള ബോണസ് വിതരണം എസ്.എം.എഫ് ജില്ല പ്രസിഡൻറ് ആർ.വി. കുട്ടിഹസൻ ദാരിമി ഉദ്ഘാടനം ചെയ്തു. റേഞ്ച് ജനറൽ സെക്രട്ടറി പി. ഹസൈനാർ ഫൈസി അധ്യക്ഷത വഹിച്ചു. എം.എ. ലത്തീഫ് ഹാജി, കക്കാട് മൂസക്കോയ, വി.ടി. അഷ്റഫലി, കെ. മൂസ മാഹിരി എന്നിവർ സംസാരിച്ചു. സുരേശ്വരൻ മാസ്റ്റർ അനുസ്മരണം ഫറോക്ക്: കോൺഗ്രസ് നേതാവും മുൻ ഡി.സി.സി വൈസ് പ്രസിഡൻറുമായിരുന്ന പി. സുരേശ്വരൻ മാസ്റ്ററുടെ പതിമൂന്നാം ചരമവാർഷികത്തിൽ ചെറുവണ്ണൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി അനുസ്മരണ സമ്മേളനം നടത്തി. കെ.പി.സി.സി നിർവാഹക സമിതി അംഗം ഇ.കെ. ഗോപാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം വൈസ് പ്രസിഡൻറ് ടി. പുരുഷു അധ്യക്ഷത വഹിച്ചു. ഡി.സി.സി ജന. സെക്രട്ടറി തസ്വീർ ഹസൻ, യു.ഡി.എഫ് കൺവീനർ ടി. ശിവദാസൻ, യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡൻറ് ടി. ഷഫ്നാസ് അലി, പി. സത്യേന്ദ്രൻ, എം. ഹംസക്കോയ, കെ.സി. ഡാനിയൽ, എം. ലോകനാഥൻ, ടി.പി. അബ്ദുൽ അസീസ്, പി. ചന്ദുക്കുട്ടി എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.