യുവജനങ്ങൾക്ക് ഉയർന്ന പരിഗണന നൽകണം -കടകംപള്ളി സുരേന്ദ്രൻ കക്കോടി: യുവതലമുറക്ക് ഉയർന്ന പരിഗണന നൽകണമെന്നും ആധുനിക ബാങ്കിങ് സൗകര്യങ്ങൾ പ്രാഥമിക സഹകരണ ബാങ്കുകളിൽ ലഭ്യമാക്കുന്നതിന് കേരള ബാങ്കിെൻറ രൂപവത്കരണം ഉതകുമെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രൻ. വേങ്ങേരി സഹകരണ ബാങ്കിെൻറ ശതാബ്ദി ആഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരള സർക്കാറിെൻറ ക്ഷേമപെൻഷനുകൾ ഒാണത്തിനു മുമ്പ് വീടുകളിൽ എത്തിക്കുന്നതിന് സഹകരണ മേഖല നിസ്തുലമായ പങ്കാണ് വഹിച്ചതെന്നും മന്ത്രി പറഞ്ഞു. പ്രഫ. പി.ടി. അബ്ദുൽലത്തീഫ് അധ്യക്ഷത വഹിച്ചു. പി.കെ. അഖില റിപ്പോർട്ട് അവതരിപ്പിച്ചു. പി.എം. സുരേഷ്ബാബു, രതീദേവി, യു. രജനി, ബിജുലാൽ, കുട്ടികൃഷ്ണൻ എന്നിവർ സംസാരിച്ചു. എം. യതീന്ദ്രനാഥ് സ്വാഗതവും കെ. കിഷോർകുമാർ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.