കോഴിക്കോട്: നഗരത്തിലെ ഏറ്റവും പഴക്കമുള്ള വ്യാപാര കേന്ദ്രമായ മേലേപാളയം കമ്മത്ത്ലൈൻ മേഖലയോട് അധികൃതർ കാണിക്കുന്ന അവഗണനക്കെതിരെ പോരാടുന്നതിന് വ്യാപാരികൾ ചേർന്ന് കമ്മത്ത്ലൈൻ വികസനസമിതി രൂപവത്കരിച്ചു. ബ്രിട്ടീഷുകാരുടെ കാലത്ത് നിർമിച്ച കമ്മത്ത്ലൈൻ റോഡ് പൊട്ടിപ്പൊളിഞ്ഞ് സഞ്ചാരം ദുഷ്കരമായിരിക്കുകയാണെന്ന് വികസനസമിതി ഭാരാഹികൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു. ഇലക്ട്രിക്കൽ ലൈനുകൾ അപകടകരമായ നിലയിൽ തൂങ്ങിനിൽക്കുകയാണ്. അശാസ്ത്രീയമായ ട്രാഫിക് സംവിധാനം മൂലം ഗതാഗതക്കുരുക്കും രൂക്ഷമാണ്. ശക്തമായ മഴ പെയ്യുേമ്പാൾ ഷോപ്പുകളിലേക്ക് വെള്ളം കയറുന്ന അവസ്ഥയുമുണ്ട്. രണ്ട് ദിവസം പ്രദേശം തെരുവ് കച്ചവടക്കാരുടെ കൈയിലാണ്. ഇത്മൂലമുണ്ടാകുന്ന മാലിന്യ പ്രശ്നങ്ങളും സുരക്ഷ പ്രശ്നവും വ്യാപാരികളെ ആശങ്കയിലാഴ്ത്തുന്നു. ഇവിടെ 350ഒാളം കച്ചവടസ്ഥാപനങ്ങൾ പ്രവർത്തിക്കുന്നുണ്ടെന്നും ഭാരവാഹികൾ ചൂണ്ടിക്കാട്ടി. ജന. സെക്രട്ടറി പി. സുനിൽകുമാർ, പി.കെ. സുരേന്ദ്രൻ, എ.പി. കൃഷ്ണകുമാർ എന്നിവർ വാർത്തസമ്മേളനത്തിൽ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.