കൊതുകുനിവാരണം ഹോമിയോ മരുന്നിലൂടെ

കോഴിക്കോട്: നാനോ കെയർ, ഹോമിയോ അഗ്രോ കെയർ എന്നീ മരുന്നുകൾ ഉപയോഗിച്ച് കൊതുകുകളെ അകറ്റിനിർത്താനാകുമെന്ന് തെളിയിച്ചിരിക്കുകയാണ് തിരുവനന്തപുരം ഗവ. ഹോമിയോ മെഡിക്കൽ കോളജിലെ റിട്ട. പ്രിൻസിപ്പൽ ഡോ. എം. അബ്ദുൽ ലത്തീഫും ഒരുകൂട്ടം സന്നദ്ധ പ്രവർത്തകരും. കാലാവസ്ഥമാറ്റവും രോഗ-കീടാക്രമണവും പരിഹരിക്കാൻ കണ്ടെത്തിയ മരുന്നുകൾക്ക് ഇൗച്ചകളെയും കൊതുകുകളെയും തുരത്താൻ കഴിവുണ്ടെന്ന് വിവിധ സ്ഥലങ്ങളിൽ ഉപയോഗിച്ചുതെളിഞ്ഞിരുന്നു. വെള്ളയിൽ ഹാർബറിനുള്ളിൽ മരുന്ന് സ്പ്രേയുടെ ഉദ്ഘാടനം കൗൺസിലർ സൗഫിയ അനീഷ് നടത്തി. പ്രവാസി കോഒാഡിനേഷൻ കമ്മിറ്റി ചെയർമാൻ ആറ്റക്കോയ പള്ളിക്കണ്ടി, ഫിയസ്ക ഭാരവാഹികൾ, വോയ്സ് ഒാഫ് മലബാർ ഭാരവാഹികൾ, പി. രമേശൻ വള്ളിക്കുന്ന്, ഹാർബർ മൂപ്പൻ, ഡോ. എം. അബ്ദുൽ ലത്തീഫ് എന്നിവർ മരുന്ന് സ്പ്രേക്ക് നേതൃത്വം നൽകി. കെട്ടിക്കിടക്കുന്ന ജലത്തിൽ മരുന്നു തളിക്കുേമ്പാൾ കൊതുകി​െൻറ കൂത്താടി വളരുന്നില്ല. സിറ്റി ഏരിയ മുഴുവനും ക്രമേണ ഇൗ സുരക്ഷിത മരുന്ന് സ്പ്രേ ചെയ്യാനാണ് തീരുമാനം. ആവശ്യക്കാർ ബന്ധപ്പെടുക. ഫോൺ: 944 7177 058, 989 5529 766.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.