പുതിയാപ്പ ഹാർബറിൽ ശുചീകരണയജ്ഞം നടത്തി

കോഴിക്കോട്: നിരവധിപേർക്ക് മലേറിയ സ്ഥിരീകരിച്ച പുതിയാപ്പ ഫിഷിങ് ഹാർബറിൽ ശുചീകരണ-പ്രതിരോധ പ്രവർത്തനങ്ങൾ നടത്തി. ജില്ല ആരോഗ്യവകുപ്പും കോർപറേഷൻ ആരോഗ്യവിഭാഗവും നാട്ടുകാരും ചേർന്നാണ് ശുചീകരണം നടത്തിയത്. ഹാർബറിലെ ഉപയോഗശൂന്യമായി വെള്ളം കെട്ടിക്കിടന്ന ഫൈബർ ബോട്ടുകളിലെ വെള്ളം ഒഴിവാക്കി ജെ.സി.ബി ഉപയോഗിച്ച് മറിച്ചിട്ടു. ഹാർബറിലും പരിസരത്തും കൊതുകിനെയും കൂത്താടികളെയും നശിപ്പിക്കാനായി സ്പ്രേയിങ് നടത്തി. സമീപപ്രദേശത്തെ വീടുകളിലും ആരോഗ്യപ്രവർത്തകർ ഉറവിട നശീകരണവും പനി സർവേയും നടത്തി. എ.കെ. ശശീന്ദ്രൻ എം.എൽ.എയും പ്രതിരോധ പ്രവർത്തനങ്ങൾ വിലയിരുത്താൻ ഹാർബറിലെത്തിയിരുന്നു. ഹാർബർ, പുതിയാപ്പ പ്രാഥമികാരോഗ്യകേന്ദ്രം, പുതിയനിരത്ത് നാഷനൽ എൽ.പി സ്കൂൾ എന്നിവിടങ്ങളിൽ ഫീഡർ ക്ലിനിക്കും രക്തപരിശോധന ക്യാമ്പും നടത്തി. ഇവിടെനിന്ന് പരിശോധനയിൽ ഒരാൾക്ക് മലേറിയ സ്ഥിരീകരിച്ചിട്ടുണ്ട്. ഇയാളെ ബീച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോർപറേഷൻ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.വി. ബാബുരാജ്, വാർഡ് കൗൺസിലർ നിഷ, ജില്ല മലേറിയ ഓഫിസർ പ്രകാശ്കുമാർ, ടെക്നിക്കൽ അസി. നാരായണൻ ചെർള, തലക്കുളത്തൂർ, പുതിയാപ്പ പി.എച്ച്.സികളിലെ ഡോക്ടർമാർ, വെക്ടർ കൺട്രോൾ യൂനിറ്റ്, കണ്ടിൻജൻസി ജീവനക്കാർ, അരയസമാജം പ്രവർത്തകർ തുടങ്ങിയവർ നേതൃത്വം നൽകി. രാവിലെ ഏഴുമുതൽ ഉച്ചക്ക് ഒരുമണിവരെയാണ് ശുചീകരണം നടത്തിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.