കോഴിക്കോട്: 'വീട് വിട്ടു പുറത്തുവരൂ, ഇന്ത്യയെ തല്ലിക്കൊല്ലുന്നത് തടയൂ' ദേശീയ കാമ്പയിെൻറ ഭാഗമായി എസ്.ഡി.പി.ഐ ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ ജനജാഗ്രത സംഗമങ്ങൾ സംഘടിപ്പിച്ചു. സംഗമത്തിെൻറ ജില്ലതല ഉദ്ഘാടനം കാരന്തൂരിൽ ജില്ല പ്രസിഡൻറ് മുസ്തഫ കൊമ്മേരി നിർവഹിച്ചു. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ വ്യാപകമായി നടന്നിട്ടുള്ള ആൾക്കൂട്ട തല്ലിക്കൊല്ലൽ കേരളത്തിലേക്കും വരുന്നു എന്നതിെൻറ ലക്ഷണമാണ് പറവൂരിൽ കണ്ടത്. സംഘ്പരിവാർ ആൾക്കൂട്ടങ്ങളെ സംഘടിപ്പിച്ച് ന്യൂനപക്ഷങ്ങളെയും മുസ്ലിംകളെയും അടിച്ചുകൊല്ലാൻ മുന്നോട്ടുവരുമ്പോൾ ജനകീയ ചെറുത്തുനിൽപ് സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. റസാഖ് കാരന്തൂർ അധ്യക്ഷത വഹിച്ചു. പ്രഫ. പി. കോയ, റസാഖ് ചാക്കേരി, മുഹമ്മദ് കാരന്തൂർ, അബ്ദു എന്നിവർ സംഗമത്തിൽ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.