സപ്ലൈകോ-ത്രിവേണി ഔട്ട്െലറ്റുകൾ അവധി ദിവസങ്ങളിലും തുറക്കും സപ്ലൈകോ-ത്രിവേണി ഔട്ട്െലറ്റുകൾ അവധി ദിവസങ്ങളിലും തുറക്കും കോഴിക്കോട്: ഓണം വിപണിയുടെ ഭാഗമായി കൺസ്യൂമർഫെഡിെൻറ കീഴിലുള്ള കോഴിക്കോട്, വയനാട് ജില്ലകളിലെ ത്രിവേണി ഔട്ട്്ലെറ്റുകൾ സെപ്റ്റംബർ മൂന്നുവരെ അവധിദിനങ്ങളിലും പ്രവർത്തിക്കുമെന്ന് റീജനൽ മാനേജർ അറിയിച്ചു. എല്ലാ സപ്ലൈകോ ഔട്ട്ലെറ്റുകളിലും എ.എ.വൈ (മഞ്ഞ നിറം) റേഷൻ കാർഡുകൾക്ക് സൗജന്യമായി ഓണക്കിറ്റ് വിതരണം നടത്തും. രണ്ട് കിലോഗ്രാം കുറുവ അരി, 200 ഗ്രാം മുളക്, 100 ഗ്രാം ചായപ്പൊടി എന്നിവയാണ് കിറ്റിലുണ്ടാവുക. സ്കൂൾ കുട്ടികൾക്ക് അഞ്ച് കിലോഗ്രാം കുറുവ അരി വിതരണം തുടങ്ങി. അരി സ്റ്റോക്കെത്തുന്ന മുറക്ക് വിതരണം പൂർത്തിയാവും. താമരശ്ശേരി താലൂക്ക് തല ഓണച്ചന്ത താമരശ്ശേരി സപ്ലൈകോ സൂപ്പർ മാർക്കറ്റിൽ കാരാട്ട് റസാഖ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. കുന്ദമംഗലം സപ്ലൈകോ സൂപ്പർ മാർക്കറ്റിൽ നിയോജക മണ്ഡലം ഓണച്ചന്ത ആഗസ്റ്റ് 30ന് രാവിലെ 10ന് പി.ടി.എ. റഹിം എം.എൽ.എയും തിരുവമ്പാടി നിയോജക മണ്ഡലം ഓണച്ചന്ത മുക്കം സപ്ലൈകോ മാർക്കറ്റിൽ ജോർജ് എം. തോമസ് എം.എൽ.എയും ഉദ്ഘാടനം ചെയ്യും. എലത്തൂർ നിയോജക മണ്ഡലം ഓണച്ചന്ത നന്മണ്ട സപ്ലൈകോ സൂപ്പർ മാർക്കറ്റിൽ ആഗസ്റ്റ് 29ന് വൈകീട്ട് അഞ്ചിന് എ.കെ. ശശീന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. ആഘോഷനാളുകളിൽ കുരുക്കൊഴിവാക്കാൻ 20 പാർക്കിങ് കേന്ദ്രങ്ങൾ കോഴിക്കോട്: ഓണം--ബക്രീദ് ദിനാഘോഷങ്ങളുടെ ഭാഗമായി നഗരത്തിൽ ഗതാഗതക്കുരുക്ക് ഉണ്ടാവാൻ സാധ്യതയുള്ളതിനാൽ സർക്കാർ, സ്വകാര്യ ഉടമസ്ഥതയിൽ 20 താൽക്കാലിക പാർക്കിങ് കേന്ദ്രങ്ങൾ നിശ്ചയിച്ച് ജില്ല കലക്ടർ ഉത്തരവിട്ടു. സ്വകാര്യ സ്ഥലങ്ങളുടെ ഉടമകൾക്ക് പാർക്കിങ് ഫീസിനത്തിൽ തുക നിശ്ചയിച്ച് നൽകുന്നതിന് കോർപറേഷൻ സെക്രട്ടറിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. മലബാർ മാർക്കറ്റിങ് സൊസൈറ്റി ഭൂമി, ഭട്ട്റോഡ് പാർക്ക്്, രാമകൃഷ്ണ മിഷൻ സ്കൂൾ ഗ്രൗണ്ട് മീഞ്ചന്ത, വെസ്റ്റ്ഹിൽ പോളിടെക്നിക് ഗ്രൗണ്ട്, സ്കിൽ െഡവലപ്മെൻറ് സെൻറർ, സിവിൽ സ്റ്റേഷന് എതിർവശം, സ്വപ്ന നഗരി എരഞ്ഞിപ്പാലം, കുന്ദമംഗലം ഹൈസ്കൂൾ ഗ്രൗണ്ട്, ഗവ. മോഡൽ ഹൈസ്കൂൾ ഗ്രൗണ്ട്, പന്നിയങ്കര ഫ്ലൈ ഓവർ ബ്രിഡ്ജിന് താഴെ, ഗവ. ആർട്സ് ആൻഡ് സയൻസ് കോളജ് എന്നിവയാണ് സർക്കാർ ഉടമസ്ഥതയിലെ താൽക്കാലിക പാർക്കിങ് സ്ഥലങ്ങൾ. തോപ്പയിൽ ബീച്ച് കുറുമ്പ ഭഗവതി ക്ഷേത്രത്തിന് സമീപം, ലാമിയ സിൽക്സിന് പിറക് വശം, ബിഗ് ബസാറിന് സമീപം മാവൂർ റോഡ്, അൽസലാമ ഹോസ്പിറ്റലിന് സമീപം, മലബാർ ക്രിസ്ത്യൻ കോളജ് ഗ്രൗണ്ട് (പടിഞ്ഞാറ് ഭാഗം), എമറാൾഡ് ഗ്രൂപ്പിെൻറ ഭൂമി സരോവരം പാർക്കിന് സമീപം, കോൺഫിഡൻറ് ഗ്രൂപ്പിെൻറ ഭൂമി അരയിടത്തു പാലം, കെ.ടി.സി ഗ്രൗണ്ട് മിംസ് ഹോസ്പിറ്റലിന് സമീപം, രണ്ടാമത്തെ ഫ്ലൈ ഓവറിന് സമീപം ചെമ്പോട്ടി ബസാർ, എക്സ് സർവിസ് മെൻ ഗ്രൗണ്ട് റെയിൽവേ ഓവർ ബ്രിഡ്ജിന് സമീപം എന്നിവയാണ് സ്വകാര്യ ഉടമസ്ഥതയിലെ പാർക്കിങ് കേന്ദ്രങ്ങൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.