വെള്ളിമാട്കുന്ന്: വിശാലമായ പൂക്കളം തീർത്ത് എരിയുന്ന നിലവിളിക്കിന് വട്ടംചുറ്റി പാട്ടിെൻറ താളത്തിനൊപ്പിച്ച് ചുവടുവെച്ചും കൈകൊട്ടിയും തിരുവാതിര കളിച്ചപ്പോൾ പലർക്കും പുതിയ അനുഭവമായിരുന്നു. വെള്ളിമാട്കുന്ന് സാമൂഹികക്ഷേമ വകുപ്പിന് കീഴിലെ ജീവനക്കാരുടെ കൂട്ടായ്മയിൽ ഒരുക്കിയ ഒാണാഘോഷ പരിപാടികളാണ് അന്തേവാസികളും ജീവനക്കാരും എല്ലാം മറന്ന് ആഘോഷമാക്കിയത്. ചിൽഡ്രൻസ് ഹോമിലെ വിദ്യാർഥികളുടെ തിരുവാതിരക്കളിയും പുലിക്കളിയും കോൽക്കളിയും എല്ലാം പലരുടെയും ജീവിതത്തിലെ ആദ്യ കാഴ്ചകളായിരുന്നു. സാമൂഹികക്ഷേമ വകുപ്പിന് കീഴിലെ 13 സ്ഥാപനങ്ങളും ചേർന്നാണ് സൗഹൃദ പൂക്കളമൊരുക്കിയത്. ഫാ. പോൾ എ.ജെ. മദർ തെരേസ അഗതി-അനാഥ ദിനാചരണ അനുസ്മരണ പ്രഭാഷണം നടത്തി. ചിൽഡ്രൻസ് ഹോം സൂപ്രണ്ട് ജോസഫ് റെബല്ലോ അധ്യക്ഷത വഹിച്ചു. സൂപ്രണ്ടുമാരായ സിദ്ദീഖ് ചുണ്ടക്കാടൻ, കെ. സതി, റസിയ, ക്ഷേമകാര്യ ചെയർപേഴ്സൻ അനിത രാജൻ, വാർഡ് കൗൺസിലർ ബിജുലാൽ എന്നിവർ സംസാരിച്ചു. എച്ച്.എം.ഡി.സി സൂപ്രണ്ട് പ്രകാശൻ സ്വാഗതവും ഗേൾസ് ചിൽഡ്രൻസ് ഹോം സൂപ്രണ്ട് സെൽമ നന്ദിയും പറഞ്ഞു. വിജയൻ-വിജു രക്തസാക്ഷിത്വ ദിനാചരണം വേങ്ങേരി: വിജയൻ-വിജു രക്തസാക്ഷിത്വദിനം ആചരിച്ചു. എ. പ്രദീപ്കുമാർ എം.എൽ.എ പതാക ഉയർത്തി. ജില്ല സെക്രേട്ടറിയറ്റംഗം എം. ഭാസ്കരൻ പുഷ്പചക്രം സമർപ്പിച്ചു. വേങ്ങേരി ലോക്കൽ കമ്മിറ്റി സെക്രട്ടറി കെ. വിശ്വനാഥൻ, ഏരിയ കമ്മിറ്റിയംഗം ഒ. സദാശിവൻ, ടി.വി. നിർമലൻ, പ്രഫ. പി.ടി. അബ്ദുൽ ലത്തീഫ്, കെ. കിഷോർ, പി. ലക്ഷ്മണൻ, കെ. രതീദേവി, യു. രജനി എന്നിവർ സംസാരിച്ചു. സമാപന പൊതുയോഗത്തിൽ സി.പി.എം എറണാകുളം ജില്ല സെക്രട്ടറി പി. രാജീവ്, എ. പ്രദീപ്കുമാർ എം.എൽ.എ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.