കോഴിക്കോട്: ബാലൻ കെ. നായർ എന്ന മനുഷ്യൻ അനുഭവിച്ചത്ര വേദനയൊന്നും ആർക്കും അനുഭവിക്കേണ്ടിവന്നിട്ടില്ലെന്ന് നടൻ മധു. അശോകപുരം മാർക്സ് ഏംഗൽസ് ഭവെൻറ നേതൃത്വത്തിൽ ബാലൻ കെ. നായർ അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നല്ലത് ചെയ്യുന്നവർക്ക് നല്ലതേ വരൂ എന്നത് ബാലൻ കെ. നായരെ സംബന്ധിച്ചിടത്തോളം ശരിയാണോ എന്ന് താൻ സംശയിച്ചിട്ടുണ്ട്. തങ്ങളിലാർക്കെങ്കിലും ഒരു െചറിയ പനിയോ ജലദോഷമോ വന്നാൽ പോലും ഡോക്ടറുടെ അടുക്കൽ കൂട്ടിക്കൊണ്ടുപോവുമായിരുന്നു. ജീവിതത്തിലുടനീളം നന്മകൾ ചെയ്ത അദ്ദേഹത്തിന് അവസാനകാലത്ത് കടുത്ത വേദന അനുഭവിക്കേണ്ടിവന്നു. ഇത്രയൊക്കെ സേവനം ചെയ്തയാൾക്ക് എന്തുകൊണ്ടിങ്ങനെ വന്നു എന്നതിന് ഉത്തരമില്ല. ടൗൺഹാളിൽ നടന്ന പരിപാടിയിൽ വിൽസൺ സാമുവൽ അധ്യക്ഷത വഹിച്ചു. സ്പോർട്സ് കൗൺസിൽ സംസ്ഥാന പ്രസിഡൻറ് ടി.പി. ദാസൻ, ബാലൻ കെ. നായരുടെ മകനും നടനുമായ മേഘനാഥൻ, കെ.ഇ.എൻ കുഞ്ഞഹമ്മദ്, കോർപറേഷൻ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ ടി.വി. ലളിതപ്രഭ, പി.വി. ഗംഗാധരൻ എന്നിവർ സംസാരിച്ചു. വി.പി. രതീഷ് കുമാർ സ്വാഗതവും കെ. ശിവദാസൻ നന്ദിയും പറഞ്ഞു. തുടർന്ന് സുനിൽ കളത്താർ രചനയും സംവിധാനവും നിർവഹിച്ച ബസ്സ്റ്റോപ് എന്ന നാടകം അരങ്ങേറി. photo ab
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.